LiveTV

Live

Kerala

നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; നാലുപേര്‍ അറസ്റ്റില്‍

മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് ഗൗരവതരമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പറഞ്ഞു

നൊബേല്‍ സമ്മാന ജേതാവിനെ തടഞ്ഞ സംഭവം; നാലുപേര്‍ അറസ്റ്റില്‍

നൊബേല്‍ സമ്മാന ജേതാവ് മൈക്കിള്‍ ലെവിറ്റിനെ സമരാനുകൂലികള്‍ തടഞ്ഞ സംഭവത്തില്‍ നാലുപേരെ ആലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കൈനകിരി സ്വദേശികളാണ് അറസ്റ്റിലായത്. അജി, സുധീര്‍, സാബു, ജോളി എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ആലപ്പുഴയില്‍ മൈക്കിള്‍ ലെവിറ്റ് സഞ്ചരിച്ച ഹൌസ് ബോട്ട് സമരാനുകൂലികള്‍ തടഞ്ഞത്. മൈക്കിള്‍ ലെവിറ്റിനെ തടഞ്ഞത് ഗൗരവതരമെന്ന് കോട്ടയം ജില്ലാ കലക്ടര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലാകലക്ടര്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു.‌ ലെവിറ്റ് കേരള സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയതെന്നും കലക്ടര്‍ പറഞ്ഞു. അതേസമയം, സംഭവത്തില്‍ പരാതിയില്ലെന്നും എല്ലാ സഹായങ്ങളും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ലഭിച്ചെന്നും മൈക്കിള്‍ ലെവിറ്റ് പറഞ്ഞു.