LiveTV

Live

Kerala

തമിഴ്നാട് എസ്.ഐയുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍   

പൂന്തുറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

തമിഴ്നാട് എസ്.ഐയുടെ കൊലപാതകം; ഒരാള്‍ കസ്റ്റഡിയില്‍   

കളിയിക്കാവിളയില്‍ തമിഴ്നാട് എസ്.ഐ വിന്‍സെന്റിനെ വെടിവെച്ച് കൊന്ന കേസില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് തമിഴ്നാട് ഡി.ജി.പി പറഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറുത്തുവിടനാവില്ലെന്നും ഡി.ജി.പി വ്യക്തമാക്കി.

കേസിൽ തീവ്രസ്വഭാവമുള്ള സംഘടനയിൽപ്പെട്ടവരെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കൃത്യത്തിന് ശേഷം സമീപത്തെ ആരാധനാലയത്തിന് മുന്നിലൂടെ രക്ഷപെട്ട രണ്ട് പ്രതികളുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കന്യാകുമാരി ജില്ലക്കാരായ അബ്ദുൾ സമീം, തൗഫീഖ് എന്നിവരെ പൊലീസ് നിരീക്ഷിച്ചുവരികയാണ്. ഇരുവർക്ക് മുൻപും ക്രിമിനൽ പശ്ചാത്തലമുണ്ട്.

തമിഴ്നാട് പൊലീസിനൊപ്പം കേരള പൊലീസും പ്രതികൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ തമിഴ്നാട് ഡി.ജി.പി ജെ. കെ ത്രിപാഠി സംസ്ഥാന പൊലീസ് മേധാവിയുമായി കൂടിക്കാഴ്ച്ച നടത്തി. ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ഡി.ജി.പി ലോക് നാഥ് ബെഹ്റ പറഞ്ഞത്.

 എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്
Also Read

എസ്.ഐയുടെ കൊലപാതകത്തിന് പിന്നില്‍ തീവ്രസ്വഭാവമുളള സംഘടനകളെന്ന് തമിഴ്നാട് പൊലീസ്