LiveTV

Live

Kerala

മരട് ഫ്ലാറ്റ് പൊളിക്കല്‍; കായലിൽ കൂട് മത്സ്യ കൃഷി ചെയ്യുന്ന യുവാക്കള്‍ ആശങ്കയില്‍

കായലിൽ കൂട് മത്സ്യ കൃഷി ചെയ്യുന്ന ഒരു കൂട്ടം യുവാക്കൾക്ക് പൂർണ വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ വിളവെടുക്കേണ്ട ഗതികേടാണ്

മരട് ഫ്ലാറ്റ് പൊളിക്കല്‍; കായലിൽ കൂട് മത്സ്യ കൃഷി ചെയ്യുന്ന യുവാക്കള്‍ ആശങ്കയില്‍

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോൾ പരിസരവാസികളുടെ ആശങ്ക ഇപ്പോഴും അവസാനിക്കുന്നില്ല. കായലിൽ കൂട് മത്സ്യ കൃഷി ചെയ്യുന്ന ഒരു കൂട്ടം യുവാക്കൾക്ക് പൂർണ വളർച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ വിളവെടുക്കേണ്ട ഗതികേടാണ്. ഒപ്പം മത്സ്യകൃഷി തകർന്നതിന്റെ നിരാശയും സി.എം.എഫ്.ആർ.ഐയുടെ കീഴിൽ മഹാത്മ സ്വയം സഹായ സംഘത്തിന്റെ സഹായത്തോടെ ആദ്യമായാണ് കൂടുമത്സ്യ കൃഷി മരടിലെ കായലിൽ ഇവർ പരീക്ഷിച്ചത്.

മരട് ഫ്ലാറ്റ് പൊളിക്കലിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Also Read

മരട് ഫ്ലാറ്റ് പൊളിക്കലിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

കളാഞ്ചി, കരിമീൻ, ഫിലോപ്പി തുടങ്ങിയവയുടെ കുഞ്ഞുങ്ങളെ മാസങ്ങളോളം വളർത്തി. 10 മാസം കൊണ്ട് പൂർണ വളർച്ചയെത്തുന്ന മത്സ്യങ്ങളെയാണ് നേരത്തേ ഇവർക്ക് വിളവെടുക്കേണ്ടി വന്നത്. ജാക്സണും സുഹൃത്തുക്കളും കൂടുകൾ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റുന്ന തിരക്കിലാണ്. ഇവരുടെ കൂടു മത്സ്യകൃഷിക്കും ഇൻഷുറൻസ് പരിരക്ഷ ലഭിക്കുമെന്നാണ് അധികൃതർ പറയുന്നത്. പക്ഷേ രേഖാപരമായ ഒരുറപ്പും ഇവർക്ക് ലഭിച്ചിട്ടില്ല.

മരട് ഫ്ലാറ്റ് പൊളിക്കലിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
Also Read

മരട് ഫ്ലാറ്റ് പൊളിക്കലിന് ഇനി മൂന്ന് ദിവസങ്ങള്‍ മാത്രം; പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു