LiveTV

Live

Kerala

പ്രളയ പുനരധിവാസം; കലക്ടറും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മില്‍ പോര് മുറുകുന്നു

കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകണമെന്ന വാദത്തിൽ പി.വി അൻവർ ഉറച്ചു നിൽക്കുമ്പോൾ ചെമ്പൻകൊല്ലിയിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടറും വ്യക്തമാക്കുന്നു

പ്രളയ പുനരധിവാസം; കലക്ടറും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മില്‍ പോര് മുറുകുന്നു

പ്രളയ പുനരധിവാസം സംബന്ധിച്ച് മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലികും നിലമ്പൂർ എം.എൽ.എ പി.വി അൻവറും തമ്മിലുള്ള തർക്കം മുറുകുന്നു. കവളപ്പാറയിലെ ആദിവാസി കുടുംബങ്ങൾക്ക് മുൻഗണന നൽകണമെന്ന വാദത്തിൽ പി.വി അൻവർ ഉറച്ചു നിൽക്കുമ്പോൾ ചെമ്പൻകൊല്ലിയിലെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് കലക്ടറും വ്യക്തമാക്കുന്നു. ഇന്ന് മലപ്പുറത്ത് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ വിഷയം ചർച്ചയാകും.

പി.വി അൻവർ എം.എൽ.എയുടെ റീബിൽഡ് നിലമ്പൂരിനെതിരെ ജില്ലാ കലക്ടർ
Also Read

പി.വി അൻവർ എം.എൽ.എയുടെ റീബിൽഡ് നിലമ്പൂരിനെതിരെ ജില്ലാ കലക്ടർ

റീബില്‍ഡ് നിലമ്പൂരിന് ലഭിച്ച ഭൂമി സംബന്ധിച്ച് കലക്ടറുടെ ആരോപണത്തിന് മറുപടിയായി, കലക്ടർ കോടതിയിൽ ഉത്തരം പറയേണ്ടി വരുമെന്നാണ് പിവി അൻവർ പ്രതികരിച്ചത്. പദ്ധതിയെ സംശയത്തിന്റെ നിഴലിൽ നിർത്തുന്ന കലക്ടറുടെ ആരോപണങ്ങളെ പിവി അൻവർ കണക്കുകൾ സഹിതം എതിർത്തു. 247 വീടുകൾക്ക് ഓഫർ ലഭിച്ചിട്ടുണ്ടെന്നും നിർമ്മാണം പൂർത്തിയാക്കിയ ഒരു വീടിനു പുറമേ ഈ മാസം 11ന് രണ്ടു വീടുകൾ കൂടി കൈമാറുമെന്നും അൻവർ വ്യക്തമാക്കി. ഇതിനു പുറമേ 26 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നതായും 34 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടെന്നും അൻവർ വ്യക്തമാക്കി. കലക്ടർക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുകയും വിവിധ വിഷയങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ടുവെന്നുമാണ് അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

കലക്ടറുടെ പദ്ധതിക്കായി ഭൂമി വാങ്ങിയതുൾപ്പെടെയുള്ള കാര്യങ്ങളിലെ അപാകത വിജിലൻസ് അന്വേഷിച്ച് കണ്ടെത്തണമെന്നാവിശ്യപ്പെട്ട പി.വി അൻവർ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച ജില്ലാ കലക്ടർക്കെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്നും പറഞ്ഞു. ഇന്ന് ചേരുന്ന എൽ.ഡി.എഫും സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് വിഷയം ചർച്ച ചെയ്യും. കലക്ടറുടെ ആരോപണം ഗൗരവമുള്ളതാണെന്ന് സി.പി.ഐ നേതാക്കളും പങ്കുവെച്ചു.