LiveTV

Live

Kerala

‘സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത് അബദ്ധം’; ചെന്നിത്തലയുടെ മലക്കംമറിച്ചിൽ ചർച്ചയാകുന്നു

‘സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത് അബദ്ധം’; ചെന്നിത്തലയുടെ മലക്കംമറിച്ചിൽ ചർച്ചയാകുന്നു

ടി.പി സെൻകുമാറിനെ ഡി.ജി.പിയായി നിയമിച്ചത് അബദ്ധമായിപ്പോയെന്ന രമേശ് ചെന്നിത്തലയുടെ പരാമർശം യുഡിഎഫിന് തിരിച്ചടിയാകുന്നു. മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകിയിട്ടും സെൻകുമാറിനെ പിന്തുണച്ച് ചെന്നിത്തലയടക്കമുളളവർ നേരത്തെ രംഗത്ത് വന്നത് രാഷ്ട്രീയ ആരോപണമായി ഉയർന്നു കഴിഞ്ഞു. ടി.പി സെൻകുമാറിനെ ഡിജിപിയായി നിയമിച്ചത് ജീവിതത്തിലെ വലിയ അപരാധമായിപ്പോയെന്നായിരുന്നു തൊഴുകയ്യോടെ രമേശ് ചെന്നിത്തല നടത്തിയ ഏറ്റുപറച്ചിൽ.

അതേസമയം എൽഡിഎഫ് സർക്കാർ ഡി.ജി.പി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ സെൻകുമാർ നടത്തിയ നിയപോരാട്ടത്തിന് നേരത്തെ ചെന്നിത്തലയടക്കമുളളവർ പിന്തുണ നൽകിയിരുന്നു. അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രതിപക്ഷത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിരമിച്ച ശേഷം സെൻകുമാർ സംഘപരിവാറിന് വേണ്ടി ശക്തമായി രംഗത്ത് വന്നതോടെയാണ് ചെന്നിത്തല മലക്കംമറിഞ്ഞത്. എന്നാൽ സെൻകുമാറിനെ വളർത്തിയത് യുഡിഎഫ് ആണെന്ന വാദം എൽഡിഎഫ് വരും ദിവസങ്ങളിൽ ഉന്നയിക്കുമെന്ന് ഉറപ്പാണ്.