LiveTV

Live

Kerala

ബി.ജെ.പിയുടെ പൗരത്വ ലഘുലേഖ; വയനാട് കലക്ടര്‍ക്കെതിരെ സൈബർ ആക്രമണം

വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചരണം

ബി.ജെ.പിയുടെ പൗരത്വ ലഘുലേഖ; വയനാട് കലക്ടര്‍ക്കെതിരെ  സൈബർ ആക്രമണം

ബി.ജെ.പി നടത്തിയ പൗരത്വ നിയമ ഭേദഗതി ലഘുലേഖ വിതരണവുമായി ബന്ധപ്പെട്ട് താൻ സൈബർ ആക്രമണത്തിനു ഇരയാകുന്നുവെന്ന് വയനാട് കലക്ടർ അദീല അബ്ദുല്ല. വ്യക്തിത്വത്തെ അപമാനിക്കും വിധമാണ് പ്രചരണം. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ട് സിഎഎയില്‍ വ്യക്തിപരമായി അഭിപ്രായം പറയുന്നില്ലെന്നും കലക്ടര്‍ അദീല അബ്ദുല്ല പറഞ്ഞു.

പൌരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന ബി.ജെ.പി ലഘുലേഖയുമായി പ്രാദേശിക ബി.ജെ.പി നേതാക്കളോടൊപ്പം നില്‍ക്കുന്ന കലക്ടറുടെ ഫോട്ടോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ പൊലീസ് അന്വോഷണം ആവശ്യപ്പെടുന്നതായി കലക്ടര്‍ പറഞ്ഞു.

7/1/2020 ന് വൈകിട്ട് പൌരത്വ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണകുറിപ്പ് അ‍ടങ്ങിയ ലഘുലേഖയുമായി ബി ജെ പിയുടെ ...

Posted by District Collector Wayanad on Wednesday, January 8, 2020

പൌരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ഭീതി നിലനില്‍ക്കുന്നുണ്ട് . തന്റെ മാതാവിനടക്കം ആശങ്കയുണ്ട്. ഈ സാഹചര്യത്തില്‍ മുസ്ലിം സ്വത്വം കൂടി പ്രശ്നവത്കരിക്കാനായി തന്റെ ഫോട്ടോ ദുരുപയോഗം ചെയ്യരുതെന്നാണ് അഭ്യര്‍ത്ഥനയെന്നും കലക്ടര്‍ പറഞ്ഞു. തനിക്കെതിരെ മാത്രമല്ല മറ്റാര്‍ക്കെതിരെയും ദുരുദ്ദേശത്തോടെയുള്ള ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.