LiveTV

Live

Kerala

വ്യാജ പ്രചരണം; ബി.ജെ.പിക്കെതിരേ വയനാട് ജില്ലാ കളക്ടര്‍

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കലക്ടർ ഏറ്റുവാങ്ങിയെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയ പ്രചരണം. ഇതിനെതിരെ കളക്ടര്‍ രംഗത്ത് വരികയായിരുന്നു

വ്യാജ പ്രചരണം; ബി.ജെ.പിക്കെതിരേ വയനാട് ജില്ലാ കളക്ടര്‍

പൗരത്വഭേദഗതി നിയമത്തെ അനുകൂലിച്ചുകൊണ്ട് ബി.ജെ.പി പുറത്തിറക്കിയ ലഘുലേഖ വയനാട് ജില്ലാ കലക്ടർ ഏറ്റുവാങ്ങിയെന്ന നിലയില്‍ സാമൂഹികമാധ്യമങ്ങളിൽ രാഷ്ട്രീയ പ്രചരണം.

ലഘുലേഖയിൽ പറയുന്ന കാര്യങ്ങളോട് ഒട്ടും യോജിപ്പില്ലെന്ന് ജില്ലാ കളക്ടർ അദീല അബ്ദുള്ള ഐ.എ.എസ് വ്യക്തമാക്കി. ദുഷ്പ്രചരണങ്ങളിൽ നിന്നും ബന്ധപ്പെട്ടവർ വിട്ടുനിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രാദേശിക ബി.ജെ.പി നേതാക്കൾ ആണ് കളക്ടറുടെ ക്യാമ്പ് ഹൗസിൽ എത്തി ലഘുലേഖ നൽകി ഫോട്ടോയെടുത്തു പ്രചരിപ്പിച്ചത്.

ഡോ. അദീല അബ്ദുല്ല പുറത്തിറക്കിയ പത്രക്കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇന്ന് കാലത്ത് ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ വയനാട് കളക്ടറുടെ ക്യാമ്പ് ഓഫീസ് സന്ദർശിക്കുകയും പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട ഒരു കുറിപ്പ് കൈമാറുകയും ചെയ്തിരുന്നു. അതിന്റെ ഫോട്ടോ ഇപ്പോൾ ചില സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ഒരു പൊളിറ്റിക്കൽ ക്യാമ്പൈനിനായി പലരും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ജില്ലയുടെ ഭരണാധികാരി എന്ന നിലയിൽ തന്റെ ഓഫീസിൽ വരുന്നവരെ കാണുക എന്നതും അവർക്ക് പറയാനുള്ളത് കേൾക്കുകയും അപേക്ഷകളോ എഴുത്തോ ആയി നൽകുന്നത് വാങ്ങി വെക്കുക എന്നതും എന്റെ ചുമതലയുടെ ഭാഗം മാത്രമാണ്. ഇതിനെ മറ്റു രാഷ്ട്രീയ താൽപര്യങ്ങൾക്കായി ഉപയോഗിക്കിക്കുന്നതിൽ നിന്നും ബന്ധപ്പെട്ടവർ പിൻമാറണമെന്ന് ഇതിനാൽ ആവശ്യപ്പെടുന്നു.