LiveTV

Live

Kerala

പണിമുടക്ക് ശബരിമല തീർത്ഥാടനത്തെ ബാധിച്ചില്ല; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

ഇന്നലെ മാത്രം 70000 ത്തിലധികം തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്

പണിമുടക്ക് ശബരിമല തീർത്ഥാടനത്തെ ബാധിച്ചില്ല; സന്നിധാനത്ത് വൻ ഭക്തജന തിരക്ക്

ദേശീയ പണിമുടക്ക് ശബരിമല തീർത്ഥാടനത്തെ ബാധിച്ചില്ല. പൊതു പണിമുടക്ക് ദിവസമായ ഇന്ന് വലിയ ഭക്തജന തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.

ഇന്നലെ മാത്രം 70000 ത്തിലധികം തീർത്ഥാടകരാണ് ശബരിമലയിൽ ദർശനം നടത്തിയത്. അതെ തിരക്കാണ് പണിമുടക്ക് ദിവസമായ ഇന്നും ശബരിമലയിൽ അനുഭപ്പെടുന്നത്. പമ്പ സ്പെഷ്യൽ സർവീസുകളും ഇന്ന് മുടങ്ങിയിട്ടില്ല. അതെ സമയം തിരക്ക് നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി പൊലീസ് പമ്പയിൽ നിന്ന് തീർത്ഥാടകരെ നിയന്ത്രിക്കുന്നുണ്ട്.