Top

മരട് ഫ്ലാറ്റ്; സമീപത്തെ കെട്ടിടങ്ങളുടെ വിപണി മൂല്യം കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി

ആൽഫ, ജെയ്ൻ, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ താമസക്കുന്ന 10 പേരാണ് ഹരജി നല്‍കിയത്

MediaOne Logo

Web Desk

Web Desk

  • Updated:

    2020-01-08 02:53:49.0

Published:

8 Jan 2020 2:53 AM GMT

മരട് ഫ്ലാറ്റ്; സമീപത്തെ കെട്ടിടങ്ങളുടെ വിപണി മൂല്യം കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി
X

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്‍‌പ് സമീപത്തെ കെട്ടിടങ്ങളുടെ വിപണി മൂല്യം കണക്കാക്കി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി. ആൽഫ, ജെയ്ൻ, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ താമസക്കുന്ന 10 പേരാണ് ഹരജി നല്‍കിയത്.

ജനുവരി 11, 12 തിയതികളിലായി പൊളിക്കാൻ നിശ്ചയിച്ചിട്ടുള്ള ആൽഫ, ജെയ്ൻ, ഹോളി ഫെയ്ത്ത് എന്നീ മൂന്ന് ഫ്ലാറ്റുകളുടെ 200 മീറ്റർ ചുറ്റളവിൽ താമസക്കുന്ന മരട് നഗരസഭയിലെ 32, 33 വാർഡുകളിലെ താമസക്കാരായ പത്ത് പേരാണ് ഹരജി നൽകിയിട്ടുള്ളത്. പൊളിക്കുന്ന ദിവസങ്ങളിൽ വീടൊഴിഞ്ഞു നിൽക്കാൻ നഗരസഭ നോട്ടീസ് നൽകിയിട്ടുള്ളതായി ഹരജിയിൽ പറയുന്നു. എന്നാൽ, ഫ്ലാറ്റുകൾ പൊളിക്കാൻ നടത്തുന്ന വൻ സ്ഫോടനം വീടുകൾക്ക് വലിയ നാശ നഷ്മുണ്ടാക്കുന്നുവെന്ന് ആശങ്കയുണ്ട്.

ഈ സാഹചര്യത്തിൽ വീടുകളുടെ നാശനഷ്ടം കണക്കാക്കാൻ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ല. തദ്ദേശ സ്വയം ഭരണ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നിട്ടും ഇക്കാര്യത്തിൽ ഫലപ്രദമായ തീരുമാനമുണ്ടായില്ല. അതിനാൽ, ശരിയായ നഷ്ടപരിഹാരം ലഭ്യമാക്കാൻ ഫ്ലാറ്റുകൾ പൊളിക്കും മുമ്പ് സമീപത്തെ വീടുകളടക്കം കെട്ടിടങ്ങളുടെ നിലവിലെ വിപണി വില കണക്കാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ഹരജിയിലെ ആവശ്യം.

TAGS :

Next Story