LiveTV

Live

Kerala

നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞ സംഭവം അപലപനീയമെന്ന് കടകംപള്ളി  

നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞു കൊണ്ടാണ് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.

നൊബേല്‍ സമ്മാന ജേതാവ് സഞ്ചരിച്ച ഹൗസ് ബോട്ട് തടഞ്ഞ സംഭവം അപലപനീയമെന്ന് കടകംപള്ളി  

ദേശീയ പണിമുടക്ക് ദിവസം ആലപ്പുഴയിൽ നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റും ഭാര്യയും യാത്ര ചെയ്ത ബോട്ട് സമരാനുകൂലികൾ തടഞ്ഞതില്‍ പ്രതികരണവുമായ് കടകംപള്ളി സുരേന്ദ്രന്‍. സർക്കാരിന്റെ അതിഥിയായി കേരള സർവകലാശാലയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മൈക്കിൾ ലെവിറ്റിനെയും കുടുംബത്തെയും തടഞ്ഞതില്‍ രൂക്ഷ വിമര്‍ശനമാണ് ടൂറിസം മന്ത്രി ഉന്നയിച്ചത്.

തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി വിമര്‍ശനം അറിയിച്ചത്.

നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് പറഞ്ഞു കൊണ്ടാണ് കടകംപള്ളി ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്. സംസ്ഥാന സർക്കാരിന്റെ അതിഥിയായി കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനെത്തിയ മൈക്കിൾ ലെവിറ്റിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നും മന്ത്രി കുറിച്ചു.

കടകംപള്ളിയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം അങ്ങേയറ്റം അപലപനീയമാണ്.

സംസ്ഥാന സർക്കാരിന്റെ അതിഥിയായാണ് കേരള സര്‍വകലാശാലയില്‍ നടക്കുന്ന പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായി അദ്ദേഹം കേരളത്തിലെത്തിയത്. അദ്ദേഹത്തിന് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിക്കുന്നു.

വിനോദസഞ്ചാര മേഖലയെ ഹർത്താലിൽ നിന്നും പണിമുടക്കുകളിൽ നിന്നും ഒഴിവാക്കുവാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മുൻപ് വിളിച്ചു ചേർത്ത സർവകക്ഷി യോഗത്തിൽ ധാരണയായതാണ്. ടൂറിസം സീസണ്‍ ആയതിനാല്‍ വിദേശ-ആഭ്യന്തര വിനോദസഞ്ചാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നതും ഇതിനകം തന്നെ ബുക്കിംഗ് നടന്ന ഹോട്ടലുകളെയും ഹൗസ് ബോട്ടുകളെയും ബാധിക്കുമെന്നതും ഉള്‍പ്പടെ കണക്കിലെടുത്ത് സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയെ ഇന്നത്തെ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതുമാണ്.

ഈ സാഹചര്യത്തിൽ അതിന് വിരുദ്ധമായി പ്രവർത്തിച്ചത് ആരായാലും സാമൂഹ്യവിരുദ്ധർ എന്ന് മാത്രമേ വിശേഷിപ്പിക്കുവാൻ സാധിക്കുകയുള്ളൂ. സംയുക്ത സമര സമിതിയുടെ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും തൊഴിലാളി സംഘടനകൾ ഇങ്ങനെ ചെയ്യും എന്ന് ഞാൻ കരുതുന്നില്ല.

മൈക്കിൾ ലെവിറ്റിനെ തടഞ്ഞതിന് പിന്നിൽ ആരായിരുന്നാലും കുറ്റക്കാരെ കണ്ടെത്തി കർശനമായ നടപടി സ്വീകരിക്കാൻ പൊലീസിന് കർശന നിർദേശം നൽകിയിട്ടുണ്ട്.

നൊബേൽ സമ്മാന ജേതാവ് മൈക്കിൾ ലെവിറ്റ് സഞ്ചരിച്ച ഹൗസ് ബോട്ട് വേമ്പനാട്ട് കായലിൽ ഒന്നര മണിക്കൂറോളം തടഞ്ഞിട്ട സംഭവം...

Posted by Kadakampally Surendran on Wednesday, January 8, 2020