എച്ച് വണ്‍ എന്‍ വണ്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി
പ്രദേശത്ത് നാളെ മെഡിക്കൽ സംഘം എത്തും. പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവർ എത്തി പരിശോധന നടത്തണമെന്നും മന്ത്രി അറിയിച്ചു

സംസ്ഥാനത്ത് എച്ച് വണ്‍ എന്‍ വണ്‍ പനി പടരുന്ന സാഹചര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ ഷൈലജ.
ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കൂടുതല്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തേണ്ട സമയമാണ്, അതു കൊണ്ട് കരുതല്‍ ഉണ്ടായാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊതുവിൽ നിപ്പ പനിയും ജാഗ്രതയിലാണ്. പനി ലക്ഷണം കണ്ടതോടെ തന്നെ ആരോഗ്യ വകുപ്പിന്റെ ഉദ്യോഗസ്ഥരെ അറിയിച്ചു കഴിഞ്ഞു. താരതമ്യേന വീര്യം കുറഞ്ഞ വൈറസിനെയാണ് കണ്ടെത്തിയതെന്നും ഷൈലജ പറഞ്ഞു. പ്രദേശത്ത് നാളെ മെഡിക്കൽ സംഘം എത്തും. പനിയും മറ്റു ലക്ഷണങ്ങളും ഉള്ളവർ എത്തി പരിശോധന നടത്തേണ്ടാതാണ്. ഗുരുതരമായ ആരോഗ്യപ്രശ്നം കണ്ടാൽ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
രോഗം പടരാതിരിക്കാൻ നല്ല ജാഗത്ര പുലർത്തണമെന്നും ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും പൊതു ജനങ്ങളോട് മന്ത്രി അഭ്യര്‍ഥിച്ചു.