LiveTV

Live

Kerala

പി.വി അൻവർ എം.എൽ.എയുടെ റീബിൽഡ് നിലമ്പൂരിനെതിരെ ജില്ലാ കലക്ടർ

വീടും സ്ഥലവും പണവും സംഭവം ലഭിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ തുടങ്ങാത്തത് എന്തുകൊണ്ടെന്നറിയില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു

പി.വി അൻവർ എം.എൽ.എയുടെ റീബിൽഡ് നിലമ്പൂരിനെതിരെ ജില്ലാ കലക്ടർ

നിലമ്പൂരിലെ പ്രളയ പുനരധിവാസത്തിന് പി.വി അൻവർ എം.എൽ.എ ചെയർമാനായി രൂപീകരിച്ച റീബിൽഡ് നിലമ്പൂരിനെതിരെ മലപ്പുറം ജില്ലാ കലക്ടർ ജാഫർ മാലിക്. വീടും സ്ഥലവും പണവും സംഭവം ലഭിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ തുടങ്ങാത്തത് എന്തുകൊണ്ടെന്നറിയില്ലെന്ന് ജില്ലാ കലക്ടർ പറഞ്ഞു. സംഭാവനയായി റീബിൽഡ് നിലമ്പൂരിന് ലഭിച്ച സ്ഥലം സർക്കാർ വില കൊടുത്തു വാങ്ങിക്കാനുള്ള നീക്കത്തോട് സഹകരിക്കില്ലെന്നും കലക്ടർ വ്യക്തമാക്കി.

നിലമ്പൂരിനെ അപ്പാടെ തകർത്ത പ്രളയം കഴിഞ്ഞ് അഞ്ച് മാസം പിന്നിട്ടിട്ടും പുനരധിവാസം സംബന്ധിച്ച് അനിശ്ചിതത്വം തുടരുമ്പോഴാണ് ജില്ലാ കലക്ടറുടെ പ്രതികരണം. റീബിൽഡ് നിലമ്പൂരുമായി സർക്കാരിന് ബന്ധമില്ലെന്ന് കലക്ടർ തീർത്തു പറഞ്ഞു. പ്രളയ പുനരധിവാസങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതികളിൽ തെറ്റായ രീതിയിൽ കൈ കടത്താനാണ് ചിലരുടെ ശ്രമമെന്നും അതിനു താൻ കൂട്ടുനിൽക്കില്ലെന്നും കലക്ടർ വ്യക്തമാക്കി. പുനരധിവാസ പ്രവർത്തനങ്ങൾ വൈകുന്നതിന് കാരണം ചിലരുടെ താൽപര്യങ്ങളാണെന്നും കലക്ടർ പരോക്ഷമായി വിമർശിച്ചു.

#തെറ്റായ_കാര്യങ്ങളിൽ_സഹകരിക്കാതിരിക്കുന്നത്_അഹങ്കാരമാണെങ്കിൽ, #അതെ, #ഞാൻ_അഹങ്കാരിയാണ് നിലമ്പൂര്‍ താലൂക്കില്‍ 2019 ...

Posted by District Collector Malappuram on Tuesday, January 7, 2020