LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗിന്‍റെ ധർണ

വെങ്കിടങ്ങ് പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും ധര്‍ണയും.

പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗിന്‍റെ ധർണ

പൗരത്വ നിയമ ഭേദഗതിക്കെതിരെ വനിതാ ലീഗിന്‍റെ നേതൃത്വത്തില്‍ തൃശൂര്‍ പാടൂർ പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ. വെങ്കിടങ്ങ് പഞ്ചായത്ത് വനിതാ ലീഗിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനവും ധര്‍ണയും.

ഓരോ ദിവസം കഴിയുന്തോറും പൗരത്വ നിയമത്തിനെതിരെയും പൗരത്വ രജിസ്റ്ററിനെതിരെയുമുള്ള പ്രതിഷേധം ശക്തമാവുകയാണ്. വനിതാ ലീഗ് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പാടൂര്‍ പോസ്റ്റ് ഓഫീസിന് മുന്നിലെ ധര്‍ണ. ഇടിയഞ്ചിറയിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനത്തിൽ നിരവധി പേര്‍ പങ്കെടുത്തു.

പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ജാമിഅ മില്ലിയ സമരത്തില്‍ പങ്കെടുത്ത സുഹറ ഹസ്സൻ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് വെങ്കിടങ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ബുഷ്റ അക്ബർ, പ്രസിഡന്‍റ് റസിയ ഇബ്രാഹീം, ഐഷ ടീച്ചർ, മുല്ലശ്ശേരി ബ്ലോക് പഞ്ചായത്ത് അംഗം അസ്മാബി നിസാർ തുടങ്ങിയവര്‍ പങ്കെടുത്തു.