LiveTV

Live

Kerala

ആറു മാസമായി കൂലിയില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍; കുടുംബം പട്ടിണിയില്‍  

കൂലി മുടങ്ങിയതോടെ വയനാട്ടിലെ തോട്ടം മേഖലയിലും ആദിവാസി ഊരുകളിലും തൊഴിലാളികള്‍ ദുരിതത്തിലായി.

ആറു മാസമായി കൂലിയില്ലാതെ തൊഴിലുറപ്പ് തൊഴിലാളികള്‍; കുടുംബം പട്ടിണിയില്‍  

ആറു മാസത്തിലധികമായി കൂലിയില്ലാതെ പണിയെടുക്കുകയാണ് വയനാട്ടിലെ ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍. കൂലി മുടങ്ങിയതോടെ വയനാട്ടിലെ തോട്ടം മേഖലയിലും ആദിവാസി ഊരുകളിലും തൊഴിലാളികള്‍ ദുരിതത്തിലായി.

ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ 57,089 കുടുംബങ്ങളില്‍ വയനാട്ടില്‍ 19,034 ആദിവാസി കുടുംബങ്ങളുമുണ്ട്. ആറു മാസത്തിലധികമായി കൂലി കിട്ടാതെ തൊഴിലെടുക്കുന്ന ഇവരില്‍ പലരും മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ പ്രയാസപ്പെടുകയാണ്. കഴിഞ്ഞ ജൂലൈ മാസത്തിലെ കൂലിയാണ് ഇവര്‍ക്ക് അവസാനമായി ലഭിച്ചത്. അത് പോലും ലഭിക്കാതെ തൊഴിലാളികളുമുണ്ട്.

തൊഴിലുറപ്പ് പദ്ധതിയെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന കുടുംബങ്ങളില്‍ പലരും മറ്റു ജോലികള്‍ തേടി പോയി. തൊഴിലാളികളുടെ കൂലി നിഷേധിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയം ആദിവാസി ഊരുകളെയും ദരിദ്ര കുടുംബങ്ങളെയും പട്ടിണിയിലേക്ക് നയിക്കുകയാണ് . വയനാട്ടില്‍ കൂലിയില്ലാതെ തൊഴിലുറപ്പ് ജോലിയെടുക്കാന്‍ തൊഴിലാളികളെത്താത്തത് കര്‍ഷകരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്. കഴിഞ്ഞ ഓണത്തിനും ക്രിസ്തുമസിനും കുടിശ്ശിക പോലും ലഭിക്കാത്തവരാണ് ഈ തൊഴിലാളികള്‍.