LiveTV

Live

Kerala

കുട്ടനാട്ടില്‍ പ്രാദേശികമായി തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് 

പാര്‍ട്ടി പറയുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്.

കുട്ടനാട്ടില്‍ പ്രാദേശികമായി തനിക്ക് വലിയ സ്വാധീനമുണ്ടെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് 

പാര്‍ട്ടി പറയുന്ന തീരുമാനം എന്തായാലും അംഗീകരിക്കുമെന്ന് തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ്. കുട്ടനാട്ടില്‍ പ്രാദേശികമായി തനിക്ക് വലിയ സ്വാധീനമുണ്ടെന്നും തോമസ് കെ തോമസ് മീഡിയവണിനോട് പറഞ്ഞു.

കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കണമെന്നാവശ്യപ്പെട്ട് തോമസ് ചാണ്ടിയുടെ ഭാര്യ മേരി ചാണ്ടി രംഗത്ത് എത്തിയിരുന്നു. തനിക്കോ മക്കള്‍ക്കോ സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമില്ലെന്നാണ്, മുഖ്യമന്ത്രി, എന്‍.സി.പി നേതാക്കള്‍, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നിവര്‍ക്ക അയച്ച കത്തിലൂടെ മേരി ചാണ്ടി വ്യക്തമാക്കിയിരുന്നത്.