LiveTV

Live

Kerala

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

കൊല്ലം അഞ്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വാഴയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍.

കൊല്ലത്ത് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം

കൊല്ലം അഞ്ചലില്‍ പത്താംക്ലാസ് വിദ്യാര്‍ത്ഥിയെ വാഴയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍. കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.

ആലഞ്ചേരി സ്വദേശിയായ വിദ്യാര്‍ഥിയെ കഴിഞ്ഞ ഡിസംബര്‍ ഇരുപതിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഡിസംബർ 19ന് കാണാതായ വിജീഷിനെ പിറ്റേന്ന് രാവിലെ വീടിന് സമീപത്തെ വാഴയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വാഴക്കൈയ്യില്‍ തൂങ്ങി നിലത്ത് മുട്ടുകുത്തിനില്‍ക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കാന്‍ കാരണം.

ഏരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. ഇതിനുപിന്നാലെയാണ് കുടുംബം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയത്. ആത്മഹത്യചെയ്യേണ്ട യാതൊരു സാഹചര്യവും വിജീഷിനുണ്ടായിരുന്നില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവിക്കും, കൊല്ലം റൂറൽ എസ്.പിക്കും, മനുഷ്യാവകാശ കമ്മീഷനും മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.