LiveTV

Live

Kerala

സപ്ലൈകോയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണക്കാരില്‍ നിന്നും ഇന്‍സെന്‍റീവ് വാങ്ങി ഉദ്യോഗസ്ഥര്‍ 

സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണക്കാരില്‍ നിന്നും ഇന്‍സെന്‍റീവ് വാങ്ങി ഉദ്യോഗസ്ഥര്‍.

സപ്ലൈകോയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണക്കാരില്‍ നിന്നും ഇന്‍സെന്‍റീവ് വാങ്ങി ഉദ്യോഗസ്ഥര്‍ 

സിവില്‍ സപ്ലൈസിന് കീഴിലുള്ള സപ്ലൈകോയില്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വിതരണക്കാരില്‍ നിന്നും ഇന്‍സെന്‍റീവ് വാങ്ങി ഉദ്യോഗസ്ഥര്‍. വിതരണക്കാരുടെ പരാതിയില്‍ നടപടിയെടുത്തതോടെ ചെറുകിട വിതരണക്കാരുടെ ഓര്‍ഡറുകള്‍ സ്വീകരിക്കാതെ ഉദ്യോഗസ്ഥര്‍ പ്രതികാരനടപടി സ്വീകരിക്കുന്നതായാണ് പരാതി. ചെറുകിട വിതരണക്കാരോട് ഉദ്യോഗസ്ഥര്‍ ഇന്‍സെന്‍റീവ് ചോദിച്ചു വാങ്ങുന്ന ഫോണ്‍സംഭാഷണം മീഡിയാവണിന് ലഭിച്ചു.

അതേസമയം ശബ്ദരേഖ സഹിതം എം.ഡിക്ക് പരാതി നല്‍കിയതോടെ രണ്ട് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്തിരുന്നു. ഇതോടെ ഉദ്യോഗസ്ഥര്‍ വ്യാപകമായി പ്രതികാര നടപടി തുടങ്ങിയതായാണ് പരാതി. ചെറുകിടക്കാരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങാതെ വന്‍കിട കുത്തകകമ്പനികളില്‍ നിന്നും ഇന്‍സെന്‍റീവ് കൈപ്പറ്റി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതായാണ് ആക്ഷേപം. ഇത് ചെറുകിട വിതരണക്കാരേയും നിര്‍മാണ യൂണിറ്റുകളേയും പ്രതികൂലമായി ബാധിക്കും.