LiveTV

Live

Kerala

മുത്തൂറ്റ് എംഡിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

അതേ സമയം തൊഴിലാളി സമരം തുടരുന്ന മുത്തൂറ്റിൽ ജീവനക്കാർക്ക് ജോലിക്ക് കയറാൻ സാധ്യമാകുന്ന വിധം നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി

മുത്തൂറ്റ് എംഡിയുടെ വാഹനത്തിനു നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍

മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായ സംഭവത്തിൽ ഒരാള്‍ അറസ്റ്റില്‍. സിഐടിയു പ്രവര്‍ത്തകനായ സലീമാണ് അറസ്റ്റിലായത്. കൊച്ചി കമ്മീഷണറുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്. ജോലിക്ക് പോകുന്ന ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

അതേ സമയം തൊഴിലാളി സമരം തുടരുന്ന മുത്തൂറ്റിൽ ജീവനക്കാർക്ക് ജോലിക്ക് കയറാൻ സാധ്യമാകുന്ന വിധം നടപടി സ്വീകരിക്കാൻ പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. രാവിലെ മുത്തൂറ്റ് ആസ്ഥാനത്തേക്ക് വരുന്ന വഴിക്കാണ് മുത്തൂറ്റ് എംഡി ജോർജ് അലക്സാണ്ടറിന്റെ കാറിന് നേരേ കല്ലേറുണ്ടായത്. കല്ലേറിൽ പരിക്കേറ്റ ജോർജ് അലക്സാണ്ടർ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. എം.ഡിയുടെ ജീവൻ അപകടപ്പെടുത്താനായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നും അക്രമത്തിന് പിന്നിൽ സിഐടിയുവാണെന്നുമാണ് മാനേജ്മെൻറിന്റെ ആരോപണം.

മുത്തൂറ്റ് എംഡിക്കെതിരായ ആക്രമണം അന്വേഷിക്കാൻ കൊച്ചി കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ഡിജിപി ലോക്നാഥ് ബഹ്റ അറിയിച്ചു. ഒരു മാസമായി തുടരുന്ന സമരം തകർക്കാനുള്ള മാനേജ്മെന്റിന്റെ നാടകമാണെന്ന് തൊഴിലാളി സംഘടന പ്രതിനിധികൾ പറഞ്ഞു. പിരിച്ചുവിട്ട 166 ജീവനക്കാരെ തിരിച്ചെടുക്കുന്നമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ഒരു മാസമായി ഒരു വിഭാഗം ജീവനക്കാർ സമരം ചെയ്യുന്നത്. അതേ സമയം ജോലിക്കെത്തുന്ന മുത്തൂറ്റ് ജീവനക്കാർക്ക് ജോലിക്ക് കയറാൻ സൗകര്യമൊരുക്കണമെന്ന് ഹൈകോടതി പൊലീസിന് നിർദേശം നൽകി. ജീവനക്കാർ യാത്രാ വിവരങ്ങൾ ഡെപ്യൂട്ടി പൊലീസ് കമീഷണർക്ക് നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.