LiveTV

Live

Kerala

മരടിലെ ഫ്ലാറ്റ്; പൊളിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കേ ആശങ്കയൊഴിയാതെ പരിസരവാസികള്‍ 

ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമെല്ലന്നാണ് പരിസരവാസികള്‍ പറയുന്നത്. പൊളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കിംവദന്തികളും ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

മരടിലെ ഫ്ലാറ്റ്; പൊളിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കേ ആശങ്കയൊഴിയാതെ പരിസരവാസികള്‍ 

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കാന്‍ നാല് ദിവസം മാത്രം അവശേഷിക്കേ ആശങ്കയൊഴിയാതെ പരിസരവാസികള്‍. ബോധവല്‍ക്കരണ പരിപാടികള്‍ കാര്യക്ഷമമെല്ലന്നാണ് പരിസരവാസികള്‍ പറയുന്നത്. പൊളിക്കല്‍ നടപടികളുമായി ബന്ധപ്പെട്ട കിംവദന്തികളും ഇവരുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഇനി നാല് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. ഫ്ലാറ്റുകള്‍ തകര്‍ന്ന് വീഴുമ്പോള്‍ തങ്ങളുടെ സമ്പാദ്യങ്ങളും മണ്ണടിയുമോ എന്ന ആശങ്കയാണ് പരിസര വാസികള്‍ക്കുള്ളത്. ബോധവല്‍ക്കരണ പരിപാടികള്‍ വിവിധ ഘട്ടങ്ങളിലായി നടന്നിട്ടുണ്ടെങ്കിലും ഇവയൊന്നും കാര്യക്ഷമ മായിരുന്നില്ലെന്നാണ് പരിസരവാസികളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്.

ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉയരുന്ന കിംവദന്തികളും പരിസരവാസികളുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഫ്ലാറ്റ് പൊളിക്കാന്‍ ഉത്തരവ് വന്നപ്പോള്‍ ഫ്ലാറ്റിലെ താമസക്കാരായ കുഞ്ഞുങ്ങള്‍ക്ക് ബാലാവകാശ കമ്മീഷന്‍ കൗണ്‍സിലിങ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പരിസരവാസികളായ കുഞ്ഞുങ്ങളുടെ ആശങ്കയകറ്റാന്‍ നടപടികളുണ്ടായിട്ടില്ലെന്നാണ് കുട്ടികളുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.