LiveTV

Live

Kerala

വൈക്കത്ത് ബസ് കാറിന് മുകളില്‍ പാഞ്ഞുകയറി; നാല് പേര്‍ മരിച്ചു

വൈക്കം ചേരുംചുവട് കാറും ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു.

വൈക്കത്ത് ബസ് കാറിന് മുകളില്‍ പാഞ്ഞുകയറി; നാല് പേര്‍ മരിച്ചു

കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാല് മരണം. വൈക്കം ചേരുംചുവട് കാറും ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഉദയംപേരൂർ സ്വദേശികളായ സൂരജ്, അച്ഛൻ വിശ്വനാഥൻ, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ബസ് അമിത വേഗതയില്‍ കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചുനിന്നു. ബസ് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. നാല് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.