മരട് ഫ്ലാറ്റ് പൊളിക്കാന്‍ നാല് ദിവസം കൂടി; ഫ്ലാറ്റുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് അവസാന ഘട്ടത്തില്‍
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്ക്കുള്ളില് നിറക്കുന്നത് തുടരുന്നു.
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കാൻ നാല് ദിവസം മാത്രം അവശേഷിക്കേ സ്ഫോടക വസ്തുക്കള്‍ ഫ്ലാറ്റുകള്ക്കുള്ളില് നിറക്കുന്നത് തുടരുന്നു. ജെയിന് കോറല്‍ കോവ്, ആല്‍ഫാ സെറിന്‍ ഫ്ലാറ്റുകളിലാണ് ഇപ്പോള്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത്. ആശങ്കകൾ മാറിയിട്ടില്ലെന്നും ബോധവൽക്കരണ പരിപാടികൾ കാര്യക്ഷമമെല്ലന്നുമാണ് പ്രദേശവാസികൾ പറയുന്നത്.
മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ജെയിൻ കോറൽ കോവിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്നത് ഇന്ന് പൂർത്തിയാവും. ഗോൾഡൻ കായലോരത്തിൽ നാളെ മുതൽ സ്ഫോടക വസ്തുക്കൾ നിറക്കാനാരംഭിക്കും. അതേസമയം ഫ്ലാറ്റുകൾ പൊളിക്കാൻ ആദ്യം നിശ്ചയിച്ചിരുന്ന സമയക്രമം തന്നെ പിന്തുടരണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
ഫ്ലാറ്റ് സമുച്ഛയങ്ങൾ പൊളിക്കുമ്പോഴുണ്ടാകുന്ന ആഘാതത്തെ കുറിച്ചും ഇൻഷുറൻസ് പരിരക്ഷയെ കുറിച്ചുള്ള ആശങ്കകളുമാണ് പ്രദേശവാസികൾക്കുള്ളത്. വിവിധ ഘട്ടങ്ങളിലായി ബോധവൽക്കരണം നടത്തിയെന്ന് അധികൃതർ ആവർത്തിക്കുമ്പോഴും ഇവ കാര്യക്ഷമമെല്ലാന്നാണ് പ്രദേശവാസികളുടെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.