LiveTV

Live

Kerala

പാലക്കാട് മുതലമടയിലെ ചുള്ളിയാര്‍ ഡാമില്‍ കൈയ്യേറ്റം 

പാലക്കാട് മുതലമടയിലെ ചുള്ളിയാര്‍ ഡാമില്‍ കൈയ്യേറ്റം. കെട്ടിട നിര്‍മാണ കമ്പനിയായ ഇ ക്യൂബ് സ്ട്രക്ചറല്‍ കമ്പനീസാണ് നിയമം കാറ്റില്‍ പറത്തി ഡാം പ്രദേശം കയ്യേറിയത്.

പാലക്കാട് മുതലമടയിലെ ചുള്ളിയാര്‍ ഡാമില്‍ കൈയ്യേറ്റം 

പാലക്കാട് മുതലമടയിലെ ചുള്ളിയാര്‍ ഡാമില്‍ കൈയ്യേറ്റം. കെട്ടിട നിര്‍മാണ കമ്പനിയായ ഇ ക്യൂബ് സ്ട്രക്ചറല്‍ കമ്പനീസാണ് നിയമം കാറ്റില്‍ പറത്തി ഡാം പ്രദേശം കയ്യേറിയത്. വ്യവസായ സ്ഥാപനം 60സെന്‍റ് ഭൂമി കയ്യേറിയതായി ഇറിഗേഷന്‍ വകുപ്പ് കണ്ടെത്തി. കൈയ്യേറ്റം വകവെക്കാതെ കമ്പനിക്ക് പഞ്ചായത്ത് ലൈസന്‍സും നല്‍കി.

ഡാമിന്റെ 300മീറ്റര്‍ ദൂരപരിധിക്ക് അകത്ത് നിര്‍മാണം പാടില്ലെന്ന നിയമം അട്ടിമറിച്ച് കെട്ടിടം പണിത ശേഷമാണ് സ്ഥലം കൈയ്യേറ്റം നടന്നത്. ഡാമിന്റെ 60 സെന്റ് സ്ഥലം കൈയ്യേറിയെന്ന് കണ്ടെത്തിയത് ജലസേചന വകുപ്പ് തന്നെ. ജലം സംഭരിക്കുന്ന സ്ഥലം മണ്ണിട്ട് നികത്തി, അവിടെ കുഴല്‍ കിണറും കുത്തി. കൈയ്യേറ്റം ഒഴിയണമെന്നും ഡാം മണ്ണിട്ട് നികത്തിയ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി എം.ഡിക്ക് ജലസേചന വകുപ്പ് നാല് തവണ കത്ത് നല്‍കി.

എന്നാല്‍ ഒരു നപടിയും ഉണ്ടായില്ല. ഇതേതുടര്‍ന്ന് കമ്പനിക്ക് നല്‍കിയ എന്‍.ഒ.സി റദ്ദാക്കുന്നതായി ജലസേചന വകുപ്പ് ഗ്രാമ പഞ്ചായത്തിനെ അറിയിച്ചു. ഈ അറിയിപ്പ് വന്ന് മൂന്ന് മാസം പിന്നിട്ടിട്ടും ഗ്രാമപഞ്ചായത്ത് അനങ്ങിയില്ല. സമീപത്ത് പുഴയോ, കനാലോ, ജലസംഭരണികളോ ഇല്ല എന്ന് എഴുതി നല്‍കിയാണ് ടൌണ്‍ പ്ലാനിങില്‍ നിന്ന് കമ്പനി അനുമതി നേടിയത്. എന്നാല്‍ ഡാം കയ്യേറിയെന്ന് സര്‍ക്കാര്‍ കണ്ടെത്തല്‍ നിഷേധിച്ച കമ്പനി ഉടമ ഈപ്പന്‍ ജോര്‍ജ് ഇതേ കുറിച്ച് പ്രതികരിക്കാന്‍ തയാറായില്ല.