LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മിന്‍റെ പ്രതിരോധാഗ്നി

സി.പി.എം ചാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധിപാര്‍ക്കില്‍ പ്രതിരോധാഗ്നി സംഘടിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതിക്കെതിരെ സി.പി.എമ്മിന്‍റെ പ്രതിരോധാഗ്നി

പൗരത്വ നിയമ ഭേദഗതിക്കെതിരെ തിരുവനന്തപുരത്ത് സി.പി.എമ്മിന്‍റെ നേതൃത്വത്തില്‍ പ്രതിരോധാഗ്നി. സി.പി.എം ചാല ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഗാന്ധിപാര്‍ക്കില്‍ പ്രതിരോധാഗ്നി സംഘടിപ്പിച്ചത്. സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു

വൈകുന്നേരം ഏഴ് മുതല്‍ അര്‍ദ്ധരാത്രി വരെയായിരുന്നു പ്രതിഷേധം. പാട്ടും പ്രസംഗവുമായി നിരവധി പേര്‍ ഒത്തുചേര്‍ന്നു. കമലേശ്വരത്ത് നിന്ന് പന്തം കൊളുത്തി പ്രകടനമായാണ് പ്രവര്‍ത്തകര്‍ ഗാന്ധി പാര്‍ക്കിലെത്തിയത്. പാളയം ഇമാം വി.പി ശുഹൈബ് മൌലവി പ്രതിരോധാഗ്നിയെ അഭിസംബോധന ചെയ്തു.

ജെ.എന്‍.യുവിലെ സമര പോരാളിയായ സൂരി കൃഷ്ണൻ കൂടി എത്തിയതോടെ ഗാന്ധിപാർക്ക് ആവേശത്തിലായി. മന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പേരാണ് പ്രതിഷേധത്തിന്റെ ഭാഗമായത്.