LiveTV

Live

Kerala

‘ആദ്യം ഇന്ത്യ എന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പഠിക്കൂ’; പരിഹാസങ്ങള്‍ ഏറ്റുവാങ്ങി ബി.ജെ.പി നേതൃത്വം

ബിജെപി ഷൊർണൂർ മണ്ഡലം പ്രസിഡന്‍റ് ജയന്‍ ചെറുപ്ലശ്ശേരിയുടെ ഫേസ്ബുക്കിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്

‘ആദ്യം ഇന്ത്യ എന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പഠിക്കൂ’; പരിഹാസങ്ങള്‍ ഏറ്റുവാങ്ങി ബി.ജെ.പി നേതൃത്വം

‘ആദ്യം ഇന്ത്യ എന്ന് എഴുതാൻ പഠിക്കൂ..’ എന്ന തലക്കെട്ടോടെ സാമൂഹ്യ മാധ്യമങ്ങളില്‍ ഒരു ചിത്രം പ്രചരിക്കുകയാണ്. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് പൊതുജനത്തെ ബോധ്യപ്പെടുത്താൻ ബിജെപി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ പരിപാടിയില്‍ നിന്നുള്ള ചിത്രമാണ് ട്രോളുകള്‍ക്ക് വിധേയമാകുന്നത്. ചിത്രത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പിടിച്ചിരുന്ന ബാനറാണ് പ്രശ്നകാരണം.

‘വ്യാജപ്രചാരണങ്ങൾ തിരിച്ചറിയുക.. പൗരത്വ ഭേദഗതി നിയമം.. അനുകൂല സമ്പർക്ക യജ്ഞം’ എന്ന പരിപാടിയുടെ ഭാഗമായി നടത്തിയ ജാധയില്‍ നിന്നുള്ള ചിത്രമാണത്. അതിലെ ബാനറില്‍ ഇന്ത്യ എന്ന് ഇംഗ്ലീഷിൽ എഴുതിയപ്പോൾ ഉണ്ടായ അശ്രദ്ധയാണ് ട്രോൾ ആകുന്നത്. ‘INDIA’ എന്ന് എഴുതുന്നതിന് പകരം ‘INIDA’എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്.

ബിജെപി ഷൊർണൂർ മണ്ഡലം പ്രസിഡന്‍റ് ജയന്‍ ചെറുപ്ലശ്ശേരിയുടെ ഫേസ്ബുക്കിലൂടെയാണ് ഈ ചിത്രം പങ്കുവച്ചിരിക്കുന്നത്. നളിൻകുമാർ കട്ടീൽ എം.പി, സി.കെ പത്മനാഭൻ തുടങ്ങിയ പ്രമുഖ നേതാക്കൾ പങ്കെടുത്ത പരിപാടിയിലാണ് രാജ്യത്തിന്റെ പേരുപോലും തെറ്റിച്ചെഴുതിയിരിക്കുന്നത്. ഇതോടെ ബാനറും പോസ്റ്ററിലെ പിഴവും ട്രോളുകളിൽ നിറയുകയാണ്.

‘ആദ്യം ഇന്ത്യ എന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പഠിക്കൂ’; പരിഹാസങ്ങള്‍ ഏറ്റുവാങ്ങി ബി.ജെ.പി നേതൃത്വം
‘ആദ്യം ഇന്ത്യ എന്ന് അക്ഷരം തെറ്റാതെ എഴുതാന്‍ പഠിക്കൂ’; പരിഹാസങ്ങള്‍ ഏറ്റുവാങ്ങി ബി.ജെ.പി നേതൃത്വം