LiveTV

Live

Kerala

ജെ.എന്‍യുവിലെ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി.മുരളീധരന്‍

ഇടതു സംഘടനകളും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ജെ.എന്‍.യുവിലെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്

ജെ.എന്‍യുവിലെ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് വി.മുരളീധരന്‍

ജെ.എന്‍യുവിലെ ആക്രമണം ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഇടതു സംഘടനകളും കോണ്‍ഗ്രസും തീവ്രവാദ സംഘടനകളും ജെ.എന്‍.യുവിലെ സാധാരണ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയാണ് ജെ.എന്‍.യുവില്‍ നടന്ന ആക്രമണമെന്നും മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഫാസിസത്തിന്റെ തീവ്രത വിളിച്ചറിയിക്കുന്നതാണ് ജെ.എന്‍.യുവിലെ അക്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിയോജിക്കുന്നവരെ അക്രമത്തിലൂടെ അടിച്ചമര്‍ത്താനാവില്ലെന്ന് ബി.ജെ.പി മനസിലാക്കണം. മോദിയുടേയും അമിത് ഷായുടേയും മൌനമാണ് അക്രമങ്ങള്‍ക്ക് വളംവെച്ചു കൊടുക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.