LiveTV

Live

Kerala

ഇതിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇന്ന് വഴിയില്‍ കുടുങ്ങില്ല

വയനാട്ടിലേക്ക് പോകുന്നവരുടേയും കോഴിക്കോട്ടേക്ക് വരുന്നവരുടേയും ശ്രദ്ധക്ക്

ഇതിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ ഇന്ന് വഴിയില്‍ കുടുങ്ങില്ല

കോഴിക്കോട് നഗരത്തിലും പരിസര പ്രദേശങ്ങളിലൂടെയും ഇന്ന് കറങ്ങുന്നവര്‍ ട്രാഫിക് ബ്ലോക്കില്‍ കുടുങ്ങാനുള്ള സാധ്യത വളരെ വളരെ കൂടുതലാണ്.രാവിലെ ചെറുവണ്ണൂരില്‍ നിന്ന് തുടങ്ങിയ ഡി.വൈ.എഫ്.എയുടെ യൂത്ത് മാര്‍ച്ച് ബീച്ച് ലക്ഷ്യമാക്കി നടക്കുന്നുണ്ട് ഇപ്പോള്‍.അരീക്കാട്,മീഞ്ചന്ത,വട്ടകിണര്‍,കല്ലായി,തളി വഴി മാനാഞ്ചിറ കടന്ന് സിഎച്ച് ഓവര്‍ ബ്രിഡ്ജ് കടന്നാണ് ബീച്ചിലേക്ക് എത്തുക. മൂവായിരം അംഗങ്ങളാണ് നടക്കുന്നതെങ്കിലും വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ ഒരു ലക്ഷം പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരിക്കുന്നത്. അത്രയും പ്രവര്‍ത്തകരേയും കൊണ്ടുള്ള വാഹനങ്ങള്‍ കൂടി ടൌണിലേക്ക് എത്തുമ്പോള്‍ ഉണ്ടാകുന്ന ബ്ലോക്ക് ഊഹിക്കാവുന്നതേയുള്ളൂ..

പൌരത്വഭേദഗതി നിയമത്തിനെതിരെ കോഴിക്കോട് എംപി എംകെ രാഘവന്‍ നടത്തുന്ന പദയാത്ര ഇന്ന് മൂന്ന് മണിക്ക് കൊടുവള്ളിയില്‍ നിന്ന് തുടങ്ങുന്നുണ്ട്. പടനിലം വഴി കുന്ദമംഗലത്താണ് സമാപനം.കുന്ദമംഗലം-പടനിലം-കൊടുവള്ളി എന്നൊക്കെ പറയുന്നത് കോഴിക്കോട് നിന്ന് ബാഗ്ലൂരിലേക്കും വയനാട്ടിലേക്കും പോകുന്ന പ്രധാന വഴിയാണ്. ഉച്ചക്ക് ശേഷം റൂട്ടില്‍ ബ്ലോക്ക് ഉറപ്പ്.

ഇതിന് രണ്ടിനും പുറമേ മുഖ്യമന്ത്രി പിണറായി വിജയനും,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇന്ന് ജില്ലയില്‍ വിവിധ പരിപാടികള്‍ക്കായി എത്തിയിട്ടുണ്ട്. അവര്‍ക്ക് കടന്ന് പോകാനുള്ള ട്രാഫിക് നിയന്ത്രണങ്ങളും എന്തായാലും ഉണ്ടാവും.ഫലത്തില്‍ അതും ചെറിയൊരു ബ്ലോക്ക് ഉണ്ടാക്കാനാണ് സാധ്യത.

അപ്പോ കോഴിക്കോട്ടേക്ക് വരുന്നവരോടും പോകുന്നവരോടും ഒന്നേ പറയാനുള്ളൂ. തല പോകുന്ന കേസുകളില്ലെങ്കില്‍ ടൌണിലേക്ക് വരാതിരിക്കുന്നതാണ് ബുദ്ധി.