LiveTV

Live

Kerala

കോഴിക്കോടും കാസര്‍കോടുമുണ്ടായ വാഹനാപകടങ്ങളില്‍ 5 മരണം

മൃതദേഹങ്ങൾ വടകരയിലെ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്

കോഴിക്കോടും കാസര്‍കോടുമുണ്ടായ വാഹനാപകടങ്ങളില്‍ 5 മരണം

കോഴിക്കോടും കാസര്‍കോടുമുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ച് മരണം. വടകര കണ്ണൂക്കരയില്‍ നടന്ന വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. കാറഡുക്കയിലുണ്ടായ അപകടത്തില്‍ ദമ്പതികളാണ് മരിച്ചത്.

വടകര കണ്ണൂക്കരയില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. തൃശ്ശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ പത്മനാഭന്‍, പങ്കജാക്ഷി ഇവരുടെ മകന്‍ ശ്രാവണ്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കാറിലുണ്ടായിരുന്ന ശ്രേയസിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാറും എതിര്‍ ദിശയിലെത്തിയ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ നിശേഷം തകർന്നു. രണ്ട് പേര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയും മറ്റൊരാള്‍ ആശുപത്രിയിലെത്തിയതിന് ശേഷവുമാണ് മരിച്ചത്.

കാസര്‍കോട് കാറഡുക്കയില്‍ രാവിലെ 10.30 ഓടെയായിരുന്നു അപകടം നടന്നത്. കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മുള്ളേരിയ സ്വദേശി ഗോവിന്ദരാജും ഭാര്യ ഉമാവതിയുമാണ് മരിച്ചത്.