അമിത് ഷാക്കെതിരെ ജനുവരി 15ന് ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധ മതില് തീര്‍ക്കുമെന്ന് പി.കെ ഫിറോസ്

പൌരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ബി.ജെ.പി പ്രചരണത്തോട് സഹകരിച്ച കാരാട്ട് റസാഖ് എം.എല്‍.എയെ പുറത്താക്കണമെന്ന് യൂത്ത് ലീഗ്. എം.എല്‍.എയെ പുറത്താക്കാന്‍ മുഖ്യമന്ത്രിയും എല്‍.ഡി.എഫും തയ്യാറാകണമെന്നും യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ആവശ്യപ്പെട്ടു. അമിത് ഷാക്കെതിരെ ജനുവരി 15ന് ഒരു ലക്ഷം പേരെ അണിനിരത്തി പ്രതിഷേധ മതില് തീര്‍ക്കുമെന്നും ഫിറോസ് അറിയിച്ചു.
എന്നാല്‍ ഫോട്ടോ തെറ്റായ പ്രചരിപ്പിച്ചുവെന്ന് വിശദീകരണവുമായി കാരാട്ട് റസാഖ് രംഗത്തെത്തിയിരുന്നു. ബി.ജെ.പിയുടെ മണ്ഡലം ഭാരവാഹികൾ തന്റെ വീട്ടിലെത്തി പൗരത്വ ബില്ലിൽ ന്യൂനപക്ഷങ്ങൾക്കുള്ള ആശങ്ക പരിഹരിക്കുന്നതിനുള്ള ലഘുലേഖ നൽകുകയും ചെയ്തപ്പോൾ ഈ വിഷയത്തിൽ ബി.ജെ.പി.യുടെ അവകാശവാദം തീർത്തും തെറ്റാണെന്നും ബോധവൽക്കരണമല്ല മറിച്ച് നിയമം റദ്ദാക്കണമെന്നും അവരോട് ആവശ്യപ്പെടുകയാണ് ഉണ്ടായതെന്ന് കാരാട്ട് റസാഖ് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.