LiveTV

Live

Kerala

ജെ.എന്‍.യു സംഘപരിവാറിന്റെ കണ്ണിലെ കരടെന്ന് മുഖ്യമന്ത്രി

ജെഎന്‍യുവിലെ സംഘപരിവാര്‍ ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ജെ.എന്‍.യു സംഘപരിവാറിന്റെ കണ്ണിലെ കരടെന്ന് മുഖ്യമന്ത്രി

ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ നാസി മാതൃകയില്‍ അക്രമിച്ചവര്‍ രാജ്യത്ത് കലാപവും അരാജകത്വം സൃഷ്ടിക്കാന്‍ ഇറങ്ങിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപിച്ചു. ജെ.എന്‍.യു സംഘപരിവാറിന്റെ കണ്ണിലെ കരടാണെന്നും ജെഎന്‍യുവിലെ സംഘപരിവാര്‍ ആക്രമണം അസഹിഷ്ണുതയുടെ അഴിഞ്ഞാട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡി.വൈ.എഫ്.ഐ യൂത്ത് മാര്‍ച്ച് സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.

ആർ.എസ്.എസ് അജണ്ടയ്ക്ക് വളം വെയ്ക്കുന്ന നടപടിയാണ് പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിന്‍റെ കൊടും ക്രിമിനലുകൾ ഹോസ്റ്റലുകളിൽ കയറി വിദ്യാര്‍ഥികളെയും അധ്യാപകരേയും അക്രമിക്കുന്നു. ജെ.എൻ.യുവിലെ പ്രതിഷേധം മർദ്ദിച്ച് ഒതുക്കാമെന്ന് കരുതണ്ടെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

എല്ലാ മതനിരപേക്ഷ ചിന്താഗതിക്കാരും ഈ അക്രമത്തെ അപലപിക്കാൻ മുന്നോട്ടു വരണം. ആര്‍.എസ്സ്.എസിന്‍റെ ഹുങ്ക് അംഗീകരിക്കാനാകില്ല. നമ്മുടെ രാജ്യത്തിന്‍റെ വിവധങ്ങളായുള്ള സംസ്കാരങ്ങള്‍ ഉള്‍ച്ചേര്‍ന്നു കൊണ്ടും സാംക്ഷീകരിച്ചു കൊണ്ടും രൂപപ്പെടുത്തിയതാണ് ഭരണഘടനയെന്നും ഇതി തകര്‍ക്കാന്‍ ആരേയും അനുവദിക്കില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.