LiveTV

Live

Kerala

പൗരത്വ നിയമ ക്യാമ്പയിൻ; കാന്തപുരവുമൊന്നിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്ത് ബി.ജെ.പി

വിഷയത്തിൽ നിലപാട് വ്യക്തമാണെന്നും, നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‍ല്യാർ അറിയിക്കുകയായിരുന്നെന്നും മർകസ് അറിയിച്ചു

പൗരത്വ നിയമ ക്യാമ്പയിൻ; കാന്തപുരവുമൊന്നിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്ത് ബി.ജെ.പി

കാന്തപുരം എ.പി അബൂബക്കർ മുസ്‍ല്യാരുമൊന്നിച്ചുള്ള ചിത്രം ദുരുപയോഗം ചെയ്ത ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തയുമായി മർകസ്. ഒരു സ്വകാര്യ ചടങ്ങിനിടെ കാന്തപുരം അബൂബക്കര്‍ മുസ്‍ല്യാരുടെ അടുത്ത് വന്നിരുന്ന ബി.ജെ.പി നേതാവ്, ചിത്രം പകർത്തുകയും പ്രചരിപ്പിക്കുകയുമായിരുന്നുവെന്ന് മർകസ് മീഡിയ കുറിപ്പിലൂടെ വ്യക്തമാക്കി.

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ചുള്ള തെറ്റിധാരണകൾ മാറ്റുന്നതിന്റെ ഭാഗമായി ബി.ജെ.പി നടത്തുന്ന ക്യാമ്പയിനിൽ കാന്തപുരം മുസ്‍ല്യാർ സഹകരിച്ചുവെന്ന തരത്തിലായിരുന്നു എ.എൻ രാധാകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചത്. പ്രാഥമിക ചർച്ച നടക്കുകയും, തുടർ ചർച്ച നടത്താൻ ധാരണയായതായും രാധാക‍ൃഷ്ണൻ കുറിച്ചു. എന്നാൽ ഈ വാദം മർകസ് തള്ളി.

പൗരത്വ നിയമ ക്യാമ്പയിൻ; കാന്തപുരവുമൊന്നിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്ത് ബി.ജെ.പി

ഒരു വിവാഹ ചടങ്ങിനിടെ ഭക്ഷണം കഴിക്കുകയായിരുന്ന കാന്തപുരം മുസ്‍ല്യാരുടെ അടുത്ത് വന്ന ആൾ പൗരത്വ നിയമത്തെ കുറിച്ച് സംസാരിക്കാൻ വന്നതാണെന്ന് അറിയിച്ചു. എന്നാൽ ഈ വിഷയത്തിൽ നിലപാട് വ്യക്തമാണെന്നും, നിയമം ഭരണഘടനാ വിരുദ്ധമാണെന്നും മുസ്‍ല്യാർ അറിയിക്കുകയായിരുന്നെന്നും മർകസ് അറിയിച്ചു. പൗരത്വ നിയമഭേദഗതി പോലുള്ള ഗൗരവ വിഷയം സംസാരിക്കേണ്ടത് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴല്ലെന്ന് പറഞ്ഞ കാന്തപുരം, നിയമത്തിനെതിരെ ഒറ്റക്കെട്ടാണെന്ന് അറിയിച്ചതായും കുറിപ്പിലൂടെ മർകസ് വ്യക്തമാക്കി.

പൗരത്വ നിയമ ക്യാമ്പയിൻ; കാന്തപുരവുമൊന്നിച്ചുള്ള ചിത്രം ദുരുപയോ​ഗം ചെയ്ത് ബി.ജെ.പി

കാന്തപുരവുമൊന്നിച്ചുള്ള ബി.ജെ.പി നേതാവിന്റെ ചിത്രത്തെ സംബന്ധിച്ച വ്യാജപ്രചാരണങ്ങളെയും മർകസ് തള്ളി. അതിനിടെ, സംഭവം വിവാദമായതോടെ നേരത്തെയിട്ട ഫേസ്ബുക്ക് പോസ്റ്റ് എ.എൻ രാധാകൃഷ്ണൻ പിൻവലിച്ചു.