LiveTV

Live

Kerala

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു

തിരുവനന്തപുരത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം കാരക്കോണത്ത് യുവതിയെ കഴുത്തറുത്ത് കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു. കാരക്കോണം സ്വദേശി അമ്മുവാണ്(22) കൊല്ലപ്പെട്ടത്. അമ്മുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാമുകന്‍ അനൂപിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോകുംവഴി മരിച്ചു. പ്രണയ നൈരാശ്യമാണ് കൊലക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് രാവിലെയാണ് സംഭവം. യുവതിയുടെ വീട്ടിലെത്തിയ കാമുകന്‍ കഴുത്തറുത്ത് അമ്മുവിനെ കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയില്‍ വച്ച് തന്നെ യുവതി മരിച്ചിരുന്നു. രണ്ട് വര്‍ഷമായി അമ്മുവും അനൂപും പ്രണയത്തിലായിരുന്നു.