ഡി.വൈ.എഫ്ഐയുടെ യൂത്ത് മാര്‍ച്ചിന് ഇന്ന് സമാപനം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യ കീഴടങ്ങില്ല, നമ്മള് നിശബ്ദരാവില്ല മുദ്രാവാക്യമുയര്‍ത്തി ശനിയാഴ്ച മലപ്പുറം തിരൂരില്‍ നിന്നാണ് യൂത്ത് മാര്‍ച്ച് ആരംഭിച്ചത്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്ഐ നടത്തുന്ന യൂത്ത് മാര്‍ച്ച് കോഴിക്കോട് ജില്ലയില്‍ പ്രയാണം തുടങ്ങി. മാര്‍ച്ച് ഇന്ന് സമാപിക്കും. വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.
ഇന്ത്യ കീഴടങ്ങില്ല, നമ്മള് നിശബ്ദരാവില്ല മുദ്രാവാക്യമുയര്‍ത്തി ശനിയാഴ്ച മലപ്പുറം തിരൂരില്‍ നിന്നാണ് യൂത്ത് മാര്‍ച്ച് ആരംഭിച്ചത്. ഞായറാഴ്ച പരപ്പനങ്ങാടിയില്‍ നിന്നും ആരംഭിച്ച യൂത്ത് മാര്‍ച്ച് ചേളാരി, തേഞ്ഞിപ്പലം, രാമനാട്ടുകര വഴി ഫറോക്ക് ചെറുവണ്ണൂരില്‍ സമാപിച്ചു. ഡി.വൈ.എഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ്.സതീഷ്, ട്രഷറർ എസ്.കെ സജീഷ് എന്നിവര്‍ നയിക്കുന്ന മാര്‍ച്ചില്‍ നൂറുകണക്കിന് യുവാക്കളാണ് പങ്കെടുക്കുന്നത്. യൂത്ത് മാര്‍ച്ച് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.