LiveTV

Live

Kerala

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉള്‍പ്പടെയുള്ള 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ ഹാജരായ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉള്‍പ്പടെയുള്ള 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ഉള്‍പ്പടെയുള്ള 10 പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തി. ജനുവരി 29 മുതല്‍ വിചാരണ ആരംഭിക്കാനാണ് ധാരണ. കൊച്ചിയിലെ സി.ബി.ഐ കോടതിയില്‍ ഹാജരായ ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചു.

സുപ്രിം കോടതി നിർദേശ പ്രകാരം കേസിലെ നടപടികൾ വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ദിലീപടക്കമുള്ള പ്രതികളോട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകിയത്.

നടിയെ അക്രമിച്ച കേസ്:  ദിലീപ് ദൃശ്യങ്ങള്‍ പരിശോധിച്ചു
Also Read

നടിയെ അക്രമിച്ച കേസ്: ദിലീപ് ദൃശ്യങ്ങള്‍ പരിശോധിച്ചു

നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. ദിലീപ് ഉൾപ്പടെ 10 പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. ഒന്നാം പ്രതി പൾസർ സുനി, രണ്ടാം പ്രതി മാർട്ടിൻ ആൻറണി, മൂന്നാം പ്രതി മണികണ്ഠൻ ,നാലാം പ്രതി വിജേഷ്, ആറാം പ്രതി പ്രദീപ്, ഒമ്പതാം പ്രതി സനൽകുമാർ. എന്നിവരാണ് റിമാന്റിലുള്ളത്.

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് 
Also Read

പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ദിലീപ് 

അഞ്ചാം പ്രതി സലിമിനും എട്ടാം പ്രതി ദിലീപിനും ഹൈക്കോടതിയും ഏഴാം പ്രതി ചാർളിക്കും പത്താം പ്രതി വിഷ്ണുവിനും കീഴ്കോടതിയും ജാമ്യം അനുവദിച്ചിട്ടുണ്ട്.ഇതിനിടെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കണമെന്ന ആവശ്യം തള്ളിയതിനെതിരെ ദിലീപ് അടുത്ത ദിവസം തന്നെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കും.