LiveTV

Live

Kerala

കുട്ടനാട് സീറ്റിനെ ചൊല്ലി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വീണ്ടും കൊമ്പ് കോർക്കുന്നു

ജോസ് കെ.മാണിയുടെ വാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ജോസഫ് തിരിച്ചടിച്ചു

 കുട്ടനാട് സീറ്റിനെ ചൊല്ലി ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വീണ്ടും കൊമ്പ് കോർക്കുന്നു

കുട്ടനാട് സീറ്റിനെ ചൊല്ലി കേരള കോൺഗ്രസ് ജോസഫ്-ജോസ് കെ മാണി വിഭാഗങ്ങൾ വീണ്ടും കൊമ്പ് കോർക്കുന്നു . യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണ് ജോസഫ് നടത്തുന്നതെന്ന് ജോസ് കെ മാണി പ്രതികരിച്ചു. ജോസ് കെ.മാണിയുടെ വാദങ്ങള്‍ നിരര്‍ത്ഥകമാണെന്ന് ജോസഫ് തിരിച്ചടിച്ചു.

കോട്ടയത്തു ജോസ് കെ. മാണിയും കൊച്ചിയിൽ പി.ജെ ജോസഫും സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന് വിളിച്ചു ചേർത്തതിന് പിന്നാലെയാണ് വാക് പോര് . പാലായിൽ യു.ഡി.എഫിനെ ദുർബലപ്പെടുത്തിയതിനു സമാനമായ നീക്കങ്ങൾ ഇപ്പോഴും നടക്കുന്നുവെന്ന് ജോസ് കെ മാണി പറഞ്ഞു. കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ രണ്ടില ചിഹ്നത്തിൽ സ്ഥാനാർത്ഥിയുണ്ടാകുമെന്നും ജോസ് കെ മാണിയുടെ വാദങ്ങൾക്ക് അർത്ഥമില്ല എന്നും പി.ജെ ജോസഫ് തിരിച്ചടിച്ചു. വീണ്ടും പന്ത് യു.ഡി.എഫ് കോർട്ടിലെത്തി . ആരെ തള്ളും ആരെ കൊള്ളും എന്നതാണ് കണ്ടറിയേണ്ടത് .