LiveTV

Live

Kerala

ലീഗ് ഇടപെടല്‍; അമിത് ഷാക്കെതിരെയുള്ള പ്രതിഷേധ മതില്‍ യൂത്ത് ലീഗ് മാറ്റിവെച്ചു

അന്നേദിവസം കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില്‍ സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ്

ലീഗ് ഇടപെടല്‍; അമിത് ഷാക്കെതിരെയുള്ള പ്രതിഷേധ മതില്‍ യൂത്ത് ലീഗ് മാറ്റിവെച്ചു

പൗരത്വ ഭേദഗതി നിയമം ന്യായീകരിക്കാന്‍ കോഴിക്കോട്ടെത്തുന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്കെതിരേ യൂത്ത് ലീഗ് നടത്താനിരുന്ന പ്രതിഷേധ സമരം മാറ്റിവെച്ചതായി പി.കെ. കുഞ്ഞാലിക്കുട്ടി എംപി. അമിത്ഷാ വരുന്ന ദിവസം യൂത്ത് ലീഗ് സമരം ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു. അമിത് ഷായുടെ സന്ദര്‍ശന ദിവസം സംഘര്‍ഷമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും യൂത്ത് ലീഗുമായി സംസാരിച്ചു, സമരം വേണ്ടെന്ന് തീരുമാനിച്ചുവെന്നും കുഞ്ഞാലിക്കുട്ടി. അമിത്ഷാ പാര്‍ട്ടി പരിപാടിക്കായി വരുന്നതാണ്. അന്ന് സമരം വേണ്ടെന്ന് യൂത്ത് ലീഗുമായി ആലോചിച്ച് തീരുമാനിച്ചതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഈ മാസം 15നാണ് അമിത്ഷാ കോഴിക്കോട്ടെത്തുന്നത്. അന്നേദിവസം കരിപ്പൂര്‍ വിമാനത്താവളം മുതല്‍ വെസ്റ്റ് ഹില്‍ ഹെലിപ്പാഡുവരെ കറുത്ത മതില്‍ സംഘടിപ്പിക്കുമെന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് അറിയിച്ചിരുന്നത്. 35 കിലോമീറ്റര്‍ നീളത്തില്‍ ഒരുലക്ഷം ആളുകളെ പ്രതിഷേധത്തില്‍ അണിനിരത്തുമെന്നും ഫിറോസ് വ്യക്തമാക്കിയിരുന്നു.