LiveTV

Live

Kerala

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് മാർച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ ഡി.വൈ.എഫ്ഐ സംസഥാന കമ്മിറ്റിയുടെ യൂത്ത് മാർച്ച്. ഡി.വൈ.എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ യൂത്ത് മാർച്ച്

പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറം തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ ഡി.വൈ.എഫ്ഐ സംസഥാന കമ്മിറ്റിയുടെ യൂത്ത് മാർച്ച്. ഡി.വൈ.എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് മുഹമ്മദ് റിയാസ് മാർച്ച് ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസങ്ങളിലായി ആയിരക്കണക്കിന് യുവജനങ്ങളെ അണിനിരത്തി നടക്കുന്ന മാർച്ച് തിങ്കളാഴ് കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.

വാഗൺ ട്രാജഡിയുടെ സ്മരണകളിരമ്പുന്ന തിരൂരിന്റെ മണ്ണിൽ നിന്നാണ്, ഭരണഘടന സംരക്ഷണമെന്നാവശ്യപ്പെട്ടുള്ള ഡി.വൈ.എഫ്ഐ യൂത്ത് മാർച്ചിന് തുടക്കമായത്. "ഇന്ത്യ കീഴടങ്ങില്ല, നമ്മൾ നിശ്ശബ്ദരാവില്ല" എന്ന മുദ്രാവാക്യമുയർത്തിപ്പിടിക്കുന്ന മാർച്ച് ഡി.വൈ.എഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം, പ്രസിഡന്റ് എസ് സതീഷ്, ട്രഷറർ എസ് കെ സജീഷ് എന്നിവരാണ് നയിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് താനൂർ, പരപ്പനങ്ങാടി, ഫറോക്ക് ചെറുവണ്ണൂർ എന്നിവിടങ്ങളിലൂടെ 55 കിലോമീറ്റർ ദൂരം പിന്നിട്ട് മാർച്ച് തിങ്കളാഴ്ച കോഴിക്കോട് കടപ്പുറത്ത് സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരെ യുവതയുടെ പ്രതിഷേധമുയർത്തി പര്യടനം തുടരുന്ന ജാഥയിൽ അയ്യായിരത്തിലധികം പേരാണ് ഒരേസമയം അണിനിരക്കുന്നത്.