LiveTV

Live

Kerala

നോക്കുകൂലി നല്‍കാത്തതിന് യുവാവിന് ചുമട്ടുതൊഴിലാളികളുടെ മര്‍ദനം

രാമനാട്ടുകര സ്വദേശി ഫായിസിനാണ് മര്‍ദനമേറ്റത്.

നോക്കുകൂലി നല്‍കാത്തതിന് യുവാവിന് ചുമട്ടുതൊഴിലാളികളുടെ മര്‍ദനം

കോഴിക്കോട് പാളയത്ത് നോക്കുകൂലി നല്‍കാത്തതിന് യുവാവിന് ചുമട്ടുതൊഴിലാളികള്‍ മര്‍ദിച്ചായി പരാതി. രാമനാട്ടുകര സ്വദേശി ഫായിസിനാണ് മര്‍ദനമേറ്റത്. സംഭവത്തെക്കുറിച്ച് കസബ പൊലീസ് അന്വേഷണമാരംഭിച്ചു. എന്നാല്‍ നോക്കുകൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും മര്‍ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും ചുമട്ടുതൊഴിലാളികള്‍ അറിയിച്ചു.

രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കൊറിയര്‍ വഴിയെത്തിയ ടയറുകള്‍ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും വാങ്ങാനെത്തിയതായിരുന്നു രാമനാട്ടുകര സ്വദേശി ഫായിസും സുഹൃത്തു നൌഷിറും. ഇത് കാറിലേക്ക് കയറ്റിയതിന് പിന്നാലെ ചുമട്ടുതൊഴിലാളികള്‍ തടഞ്ഞതായി ഫായിസ് പറഞ്ഞു. ചുമട്ടു തൊഴിലാളികള്‍ നോക്കുകൂലി ആവശ്യപ്പെട്ട് മര്‍ദിച്ചതായാണ് പരാതി.

എന്നാല്‍ യുവാക്കള്‍ സഞ്ചരിച്ച കാര്‍ ചുമട്ടുതൊഴിലാളികളിലൊരാളുടെ ദേഹത്ത് തട്ടിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്ന് പാളയത്തെ ചുമട്ടുതൊഴിലാളികള്‍ അറിയിച്ചു. ഇത് ചോദ്യം ചെയ്തപ്പോള്‍ യുവാവ് അസഭ്യം പറഞ്ഞതായാണ് ചുമട്ടു തൊഴിലാളികളുടെ ആരോപണം.