LiveTV

Live

Kerala

സംസ്ഥാനത്ത് പൗരത്വപ്രക്ഷോഭം ശക്തമായി തുടരുന്നു  

പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ലോങ്ങ് മാർച്ച് ആരംഭിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നയിക്കുന്ന യൂത്ത് മാർച്ച് ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

സംസ്ഥാനത്ത് പൗരത്വപ്രക്ഷോഭം ശക്തമായി തുടരുന്നു  

സംസ്ഥാനത്ത് പൗരത്വപ്രക്ഷോഭം ശക്തമായി തുടരുന്നു. പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്റെ ലോങ്ങ് മാർച്ച് ആരംഭിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നയിക്കുന്ന യൂത്ത് മാർച്ച് ഇന്ന് കോഴിക്കോട് ജില്ലയില്‍ പ്രവേശിക്കും.

മതേതര ഇന്ത്യയുടെ നെഞ്ച് പിളർക്കുന്ന പൗരത്വ ഭേദഗതി നിയമം റദ്ദുചെയ്യുക എന്ന പ്രമേയത്തിലാണ് ലോങ്ങ് മാർച്ച് .വി.കെ ശ്രീകണ്ഠന് ദേശീയ പതാക കൈമാറി മുല്ലപ്പള്ളി രാമചന്ദ്രനും യാത്രയുടെ ഭാഗമായി.

പട്ടാമ്പിയിൽ നിന്ന് ആരംഭിച്ച യാത്ര ഒൻപതാം തിയ്യതി പാലക്കാട് സമാപിക്കും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരൂർ മുതൽ കോഴിക്കോട് കടപ്പുറം വരെ ഡി.വൈ.എഫ്.ഐ നടത്തുന്ന യൂത്ത് മാർച്ച് രണ്ടാം ദിവസത്തിലേക്ക് കടന്നു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നയിക്കുന്ന യാത്ര നാളെ കോഴിക്കോട് കടപ്പുറത്ത് സമാപിക്കും.