LiveTV

Live

Kerala

മന്ത്രിസ്ഥാനം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് മാണി സി കാപ്പൻ

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കേന്ദ്രനേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ. 

മന്ത്രിസ്ഥാനം കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന് മാണി സി കാപ്പൻ

മന്ത്രിസ്ഥാനത്തിന്റെ കാര്യത്തിൽ കേന്ദ്രനേതൃത്വമെടുക്കുന്ന തീരുമാനം അംഗീകരിക്കുമെന്ന് മാണി സി കാപ്പൻ എം.എൽ.എ. ഇത് സംബന്ധിച്ച് പാർട്ടിയിൽ തർക്കങ്ങൾ ഇല്ല. എ.കെ ശശീന്ദ്രൻ, ശരത് പവാറിനെ കണ്ടതിനെ കുറിച്ച് തനിക്ക് കൂടുതൽ ഒന്നും അറിയില്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.

സംസ്ഥാന അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന ചർച്ചകളാണ് എൻ.സി.പിയിൽ നടക്കുന്നതെങ്കിലും മന്ത്രിസ്ഥാനത്തിനു വേണ്ടിയുള്ള പിടിവലിയും ഇതിനു പിറകിൽ സജീവമാണ്. മാണി സി കാപ്പൻ ശരത്പവാറിനെ നേരിട്ട് കണ്ടതിന് പിന്നാലെ എ.കെ ശശീന്ദ്രനും ശരത് പവാറിനെ കണ്ട് കാര്യങ്ങൾ അറിയിച്ചു. മന്ത്രിയുടെ കാര്യത്തിൽ സംസ്ഥാന ഘടകത്തില്‍ രണ്ട് അഭിപ്രായം ആയതോടെയാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട് നിർണായകമാണ്.

പ്രഫുൽ പട്ടേൽ ഇരുവിഭാഗം നേതാക്കളെയും അടുത്തദിവസം കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് തീരുമാനമുണ്ടാകും. ശശീന്ദ്രനെ അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവന്നാൽ ഒഴിവുവരുന്ന മന്ത്രിസ്ഥാനത്തേക്ക് മാണി സി കാപ്പൻ എത്തിയേക്കാം. എന്നാൽ ഇതിനെ ശശീന്ദ്രൻ വിഭാഗം ശക്തമായി എതിർക്കുന്നുണ്ട്.