LiveTV

Live

Kerala

ഹോളി ഫെയ്ത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് പൂര്‍ത്തിയായി; ഇനി ആറുനാള്‍ 

മരടിൽ ഫ്ലാറ്റുകൾ നിയന്ത്രിത സ്ഫോടത്തിലൂടെ പൊളിക്കുന്നതിന് അന്തിമ രൂപമൊരുക്കി ജില്ലാ ഭരണകൂടം. ഫ്ലാറ്റുകൾ മുൻ നിശ്ചയിച്ച പ്രകാരം തന്നെ പൊളിച്ചു നീക്കാനാണ് അന്തിമ തീരുമാനം.

ഹോളി ഫെയ്ത്തില്‍ സ്ഫോടക വസ്തുക്കള്‍ നിറക്കുന്നത് പൂര്‍ത്തിയായി; ഇനി ആറുനാള്‍ 

മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നതിനുള്ള നടപടികൾ അതിവേഗം പുരോഗമിക്കുന്നു. ഹോളി ഫെയ്ത്ത് എച്ച് ടുവിൽ സ്ഫോടക വസ്തു നിറക്കുന്നത് പൂർത്തിയായി. ആദ്യ ദിവസം പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്തി.

ആറു ദിവസങ്ങൾ മാത്രം ശേഷിക്കെ മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. ആദ്യം പൊളിക്കുന്ന ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റ് സമുച്ചയത്തിൽ സ്ഫോടക വസ്തു നിറക്കുന്നത് പൂർത്തിയായി. ജെയിൽ കോറൽ കോവിൽ സ്ഫോടക വസ്തുക്കൾ നിറക്കുന്ന പക്രിയ ഉച്ചയോടെ ആരംഭിച്ചു. രണ്ട് ദിവസത്തിനകം ഇത് പൂർത്തിയാവും. ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്ന ദിവസം രാവിലെ എട്ട് മണിക്ക് പ്രദേശവാസികളെ ഒഴിപ്പിക്കും. പൊളിക്കുന്ന സമയത്ത് 200 മീറ്റർ പരിധിയിൽ ഗതാഗത നിയന്ത്രണ മേർപ്പെടുത്തുമെന്നും ഐ.ജി വിജയ് സാക്കറെ പറഞ്ഞു.

അതേസമയം ആദ്യ ദിവസം പൊളിക്കുന്ന ഫ്ലാറ്റുകളുടെ സമയക്രമത്തിൽ നേരിയ മാറ്റം വരുത്തി. പതിനൊന്നാം തീയ്യതി പതിനൊന്ന് മണിക്ക് ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയവും പതിനൊന്നെ അഞ്ചിന് ആൽഫാ സെറീനും പൊളിക്കും. നേരത്തെ ആൽഫാ സെറീൽ പതിനൊന്നരക്ക് പൊളിക്കുമെന്നാണ് നിശ്ചയിച്ചിരുന്നത്.