LiveTV

Live

Kerala

ഗവര്‍ണര്‍ക്കെതിരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം 

നിയമസഭയുടെ അധികാരങ്ങള്‍ പോലും ചോദ്യം ചെയ്തിട്ടും ഗവര്‍ണര്‍ക്കെതിരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം.

ഗവര്‍ണര്‍ക്കെതിരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം 

നിയമസഭയുടെ അധികാരങ്ങള്‍ പോലും ചോദ്യം ചെയ്തിട്ടും ഗവര്‍ണര്‍ക്കെതിരെ മൗനം പാലിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം. മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്.എന്നാല്‍ മുഖ്യമന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ ഭരണഘടന തലവനെ വിമര്‍ശിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

പൗരത്വ നിയമത്തിനെതിരായി നിയമസഭ പാസ്സാക്കിയ പ്രമേയത്തിനെതിരെ ഗവര്‍ണ്ണര്‍ തുടച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ഒരക്ഷരം പോലും മറുപടി നല്‍കാത്തതാണ് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുന്നത്. കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുമെല്ലാം കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി മൗനം തുടര്‍ന്നു. നിയമസഭയുടെ അധികാരങ്ങള്‍ പോലും ഗവര്‍ണ്ണര്‍ ചോദ്യം ചെയ്തിട്ടും സഭ നേതാവായ മുഖ്യമന്ത്രി എന്ത് കൊണ്ട് മൗനം തുടരുന്നുവെന്ന ചോദ്യമാണ് പ്രതിപക്ഷനേതാവ് ഉന്നയിക്കുന്നത്.

ഗവര്‍ണര്‍ വെല്ലുവിളി നടത്തിയിട്ടും മൗനം പാലിച്ച മുഖ്യമന്ത്രി മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചത് വിരോധാഭാസമാണെന്നായിരിന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. പ്രകോപനകരമായ നിരവധി പ്രസ്താവനകള്‍ ഗവര്‍ണര്‍ നടത്തിയിട്ടും മുഖ്യമന്ത്രി മൗനം തുടരുകയാണ്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് ഇരുന്ന് കൊണ്ട് ഭരണഘടനാതലവനായ ഗവര്‍ണറെ വിമര്‍ശിക്കുന്നതിലെ പ്രശ്നങ്ങളാണ് സര്‍ക്കാര്‍ വ‍ൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.

മുഖ്യമന്ത്രി മിണ്ടുന്നില്ലെങ്കിലും പിണറായി വിജയന്‍ കൂടി പങ്കാളിയായ സി.പി.എം സെക്രട്ടറിയേറ്റ് ഗവര്‍ണ്ണറുടെ നിലപാടുകള്‍ തുറന്ന് കാണിക്കുന്നുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കുന്നുണ്ട്.