LiveTV

Live

Kerala

കണ്ടവരുണ്ടോ? സഹോദരനെ തിരഞ്ഞ് അലയുകയാണ് മൂന്ന് സ്ത്രീകള്‍  

കാണാതായ സഹോദരനെ തേടി സംസ്ഥാനത്തിനകത്തും പുറത്തും ആഴ്ചകളായി അലയുകയാണ് കണ്ണൂരിലെ മൂന്ന് സ്ത്രീകള്‍. സഹോദരന്‍റെ ചിത്രം പതിച്ച പോസ്റ്ററുകളുമായി ഇനി ഇവര്‍ സഞ്ചരിക്കാത്ത വഴികളില്ല.

കണ്ടവരുണ്ടോ? സഹോദരനെ തിരഞ്ഞ് അലയുകയാണ് മൂന്ന് സ്ത്രീകള്‍  

കാണാതായ സഹോദരനെ തേടി സംസ്ഥാനത്തിനകത്തും പുറത്തും ആഴ്ചകളായി അലയുകയാണ് കണ്ണൂരിലെ മൂന്ന് സ്ത്രീകള്‍. സഹോദരന്‍റെ ചിത്രം പതിച്ച പോസ്റ്ററുകളുമായി ഇനി ഇവര്‍ സഞ്ചരിക്കാത്ത വഴികളില്ല. ഈ യാത്രകള്‍ക്കൊടുവില്‍ എവിടെ നിന്നെങ്കിലും സഹോദരനെക്കുറിച്ചുളള ഒരു സൂചനയെങ്കിലും ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ഇവര്‍.

അനുജത്തിമാരെ ജീവനുതുല്യം സ്നേഹിച്ചിരുന്ന സഹോദരനെ തേടിയാണ് ഇവരുടെ യാത്ര. തിരക്കഥാകൃത്ത് എന്ന സ്വപ്നവുമായി മാസങ്ങളോളം വീട് വിട്ട് നില്‍ക്കുന്ന ശീലമുണ്ടായിരുന്നു അബ്ദുള്‍ നൗഷാദിന്‌. രണ്ട് വര്‍ഷം മുന്‍പ് പൂര്‍ത്തിയാക്കിയ ഒരു തിരക്കഥയുമായാണ് നൗഷാദ് വീട്ടില്‍നിന്നും ഇറങ്ങിയത്. പക്ഷെ,പിന്നെയെല്ലാം ഒരു സിനിമാക്കഥ പോലെയായിരുന്നു. ആദ്യം നൗഷാദിന്‍റെ ഫോണ്‍ സ്വിച്ച് ഓഫായി.പിന്നെ ഏതോ ഒരു ട്രെയിനിന്‍റെ ജനറല്‍ കമ്പാര്‍ട്ട് മെന്‍റില്‍ തറയില്‍ കിടന്നുറങ്ങുന്ന സഹോദരന്‍റെ ചിത്രം ലഭിക്കുന്നു.

തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുളള പ്രധാനപ്പെട്ട എല്ലാ റെയില്‍വെ സ്റ്റേഷനുകളിലും സഹോദരന്‍റെ ചിത്രമുളള നോട്ടീസുമായി ഇവര്‍യാത്ര ചെയ്തു. പക്ഷെ ഒരു വിവരവും ലഭിച്ചില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ നേരില്‍കണ്ട് പരാതി നല്‍കി, എന്തായാലും അവര്‍ കാത്തിരിക്കുകയാണ്...നൗഷാദ് തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍.