LiveTV

Live

Kerala

പൗരത്വ പ്രക്ഷോഭം; കോഴിക്കോട് പൗരാവലിയുടെ റാലിയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി 

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് പൗരാവലി നടത്തിയ മഹാറാലിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാവും.

പൗരത്വ പ്രക്ഷോഭം; കോഴിക്കോട് പൗരാവലിയുടെ റാലിയെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി 

പൗരത്വ നിയമത്തിനെതിരെ കോഴിക്കോട് പൗരാവലി നടത്തിയ മഹാറാലിയെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി ഉണ്ടാവും. ലാന്‍ഡ് റവന്യൂ റെക്കോര്‍ഡ്സ് സൂപ്രണ്ട് പി.വി സത്യപ്രകാശിനോട് കോഴിക്കോട് ജില്ലാ കളക്ടര്‍ വിശദീകരണം ചോദിച്ചു.

മേയറുടെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയെ പാക് അനുകൂലികളുടെ പരിപാടിയെന്നാണ് സത്യപ്രകാശ് വിശേഷിപ്പിച്ചത്. കോഴിക്കോട് സിറ്റി ട്രാഫിക് പോലീസിന്റെ ഫെയ്സ്ബുക്ക് പേജില്‍ അറിയിപ്പിന് താഴെയാണ് കോഴിക്കോട് ലാന്റ് റവന്യൂ റെക്കോഡ്സ് സൂപ്രണ്ട് പി.വി സത്യപ്രകാശന്‍ റാലിയെ അധിക്ഷേപിച്ച് കമന്റിട്ടത്. പൗരാവലിയുടെ റാലിയുള്ളതിനാല്‍ ഗതാഗത നിയന്ത്രണമുണ്ടെന്ന പോസ്റ്റിന് അടിയില്‍ രാഷ്ട്ര വിരുദ്ധരും, പാക് അനുകൂലികളും നടത്തുന്ന പരിപാടി എങ്ങനെയാണ് കോഴിക്കോട് പൗരാവലിയുടേതാവുകയെന്ന കമന്റാണ് സത്യപ്രകാശ് ഇട്ടത്.

ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് ജനറല്‍ സെക്രട്ടറി എം ഷിബു സിറ്റി പോലീസ് കമ്മീഷണര്‍ക്കും, ജില്ലാ കളക്ടര്‍ക്കും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് കളക്ടര്‍ നീക്കം തുടങ്ങിയത്. ഉടന്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് കളക്ടര്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്. വിശദീകരണത്തിന് ശേഷം വകുപ്പ് തല നടപടികളുണ്ടാകും. സിറ്റി പോലീസ് കമ്മീഷണര്‍ എ.വി ജോര്‍ജിന് നല്‍കിയ പരാതി ടൗണ്‍ പോലീസിന് കൈമാറി. ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യും. പോസ്റ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ കമന്റ് ഡിലീറ്റ് ചെയ്യുകയും, ക്ഷമ ചോദിക്കുകയും ചെയ്തിട്ടുണ്ട്.