LiveTV

Live

Kerala

രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു 

തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു 

 രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബമെന്ന് സുഭാഷ് വാസു 

തുഷാർ വെള്ളാപ്പള്ളി പത്രസമ്മേളനം നടത്തുമ്പോൾ മാത്രമാണ് പ്രസിഡന്റ് ആകുന്നതെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു. ബി.ഡി.ജെ.എസിന് വേണ്ടി പ്രവർത്തിച്ചത് താനാണ്. തുഷാർ പ്രസിഡന്റായി അഭിനയിക്കുകയാണ്. പാർലമെൻറ് ഇലക്ഷനിൽ ആറ്റിങ്ങൽ ആലപ്പുഴ സീറ്റുകൾ സി.പി.എമ്മിനു വേണ്ടി വെള്ളാപ്പള്ളിയും തുഷാറും കച്ചവടം നടത്തി. അരൂർ ഉപതെരഞ്ഞെടുപ്പ് സീറ്റിലും സി.പി.എമ്മുമായി കുതിര കച്ചവടം നടത്തി.

കോന്നിയിൽ തനിക്ക് വസ്തു ഉണ്ടെന്നത് സത്യമാണെന്നും സുഭാഷ് വാസു പറഞ്ഞു. മദ്യ കച്ചവടമാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയുടെ കുടുംബം. തുഷാറിന് അനധികൃത സ്വത്തുണ്ട്. വെള്ളാപ്പള്ളി തന്നെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും സുഭാഷ് ആരോപിച്ചു.

എസ്.എൻ.ഡി.പിക്ക് പിന്നാലെ ബി.ഡി.ജെ.എസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാൻ നീക്കം
Also Read

എസ്.എൻ.ഡി.പിക്ക് പിന്നാലെ ബി.ഡി.ജെ.എസിൽ നിന്നും സുഭാഷ് വാസുവിനെ പുറത്താക്കാൻ നീക്കം

സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്ത് നിന്ന് സുഭാഷ് വാസു ഇന്നലെ ചുമതലയൊഴിഞ്ഞു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചു കൊടുത്തുകൊണ്ടാണ്‌ രാജി സന്നദ്ധത അറിയിച്ചത്. ഒന്നാം മോദി സർക്കാറിന്റെ കാലത്ത് ബി.ഡി.ജെ.എസിന് ലഭിച്ച മൂന്ന് സ്ഥാനങ്ങളിൽ പ്രധാനപ്പെട്ട ചുമതലയിലൊന്നായ സ്‌പൈസസ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക് 2018ൽലാണ് സുഭാഷ് വാസു നിയമിതനാകുന്നത്. എന്നാൽ, അടുത്തിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളപ്പാള്ളി നടേശനും സുഭാഷ് വാസുവും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരുന്നു.

സുഭാഷ് വാസുവിനെതിരെ എസ്എൻഡിപി മാവേലിക്കര താലൂക്ക് യൂണിയൻ പോലീസിൽ പരാതി നൽകി
Also Read

സുഭാഷ് വാസുവിനെതിരെ എസ്എൻഡിപി മാവേലിക്കര താലൂക്ക് യൂണിയൻ പോലീസിൽ പരാതി നൽകി

തർക്കം രൂക്ഷമായതിനു പിന്നാലെ സുഭാഷ് വാസു അധ്യക്ഷനായ മാവേലിക്കര യൂണിയൻ വെള്ളാപ്പള്ളി നടേശൻ പിരിച്ചു വിട്ടിരുന്നു. ഇതേ തുടർന്ന്, രേഖകൾ മോഷ്ടിച്ചുവെന്നാരോപിച്ച് സുഭാഷ് വാസുവിനെതിരെ താലൂക്ക് യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ പൊലീസിനെ സമീപിച്ചിരുന്നു