LiveTV

Live

Kerala

പൌരത്വ നിയമ ഭേദഗതി; ആശങ്കയൊഴിയാതെ വയനാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍

1964ല്‍ ഇന്ത്യാ -ശ്രീലങ്കാ കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാര്‍ത്ഥികളില്‍ നൂറിലധികം കുടുംബങ്ങളാണ് വയനാട്ടിലുള്ളത്

 പൌരത്വ നിയമ ഭേദഗതി; ആശങ്കയൊഴിയാതെ വയനാട്ടിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍

രാജ്യത്തുടനീളം പൌരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ അലയടിക്കുമ്പോള്‍ വയനാട്ടിലെ കമ്പമലയില്‍ കഴിയുന്ന ശ്രീലങ്കന്‍ അഭയാര്‍ത്ഥികളായ തമിഴ് വംശജര്‍ ആശങ്കയിലാണ്. 1964ല്‍ ഇന്ത്യാ -ശ്രീലങ്കാ കരാറിന്റെ ഭാഗമായി രാജ്യത്തെത്തിയ 6 ലക്ഷം അഭയാര്‍ത്ഥികളില്‍ നൂറിലധികം കുടുംബങ്ങളാണ് വയനാട്ടിലുള്ളത്.

വയനാട് കമ്പമലയിലെ കേരള വനവികസന കോർപ്പറേഷന്റെ തേയില തോട്ടത്തില്‍ സർക്കാർ പുനരധിവസിപ്പിച്ച തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാർത്ഥികള്‍ 1964 ലാണ് ഇന്ത്യയില്‍ അഭയം തേടിയെത്തിയത്. ശ്രീലങ്കയിലെ വംശീയ അതിക്രമങ്ങൾ കാരണം നാട് ഉപേക്ഷിക്കേണ്ടി വന്നവരാണിവര്‍.

തോട്ടം തൊഴിലാളികളായ ഇവര്‍ തമിഴ് വംശജരായ ശ്രീലങ്കന്‍ അഭയാര്‍ത്ഥികളാണെന്നതിനുള്ള രേഖ മാതാപിതാക്കളുടെ പാസ്പോര്‍ട്ട് മാത്രമാണ് . ഇതിലൂടെ തങ്ങളുടെ പൗരത്വ പ്രതിസന്ധി മറികടക്കാൻ കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. അതേസമയം പൌരത്വ ഭേദഗതി നിയമപ്രകാരമുള്ള സൌഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ശ്രീലങ്കയില്ലാതിരിക്കെ ഇവരുടെ ഇവരുടെ ആശങ്ക വര്‍ദ്ധിക്കുകയാണ്. വയനാടിനു പുറമെ കൊല്ലത്തും പത്തനംതിട്ടയിലും പാലക്കാടും നീലഗിരിയിലുമെല്ലാം ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുണ്ട്.