LiveTV

Live

Kerala

മലയാളിയെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്ത് പിടിക്കും; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും എ.കെ ബാലന്‍

റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല

 മലയാളിയെന്ന് കേട്ടാല്‍ കേന്ദ്രത്തിന് ഭ്രാന്ത് പിടിക്കും; എം.ടിയുടെയും മമ്മൂട്ടിയുടെയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും എ.കെ ബാലന്‍

മലയാളിയെന്നാല്‍ ഭ്രാന്ത് പിടിക്കുന്ന സ്ഥിതിയിലാണ് കേന്ദ്ര സര്‍ക്കാരെന്ന് മന്ത്രി എ.കെ ബാലന്‍. റിപ്പബ്ലിക് ദിനത്തില്‍ കേരളത്തിന്റെ പ്ലോട്ടിന് അനുമതി നിഷേധിച്ചത് എന്തിനെന്ന് മനസിലാകുന്നില്ല. പത്മ അവാര്‍ഡിന് കേരളം നല്‍കുന്ന നാമനിര്‍ദേശങ്ങളും കേന്ദ്രം തള്ളുകയാണ്. എം.ടിയുടേയും മമ്മൂട്ടിയുടേയും പേര് കൊടുത്താല്‍ ചവറ്റുകൊട്ടയിലിടുന്ന സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു.

 റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി
Also Read

റിപ്പബ്ലിക് ദിന പരേഡില്‍ നിന്ന് കേരളത്തെ ഒഴിവാക്കി

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിനെ ഒഴിവാക്കിയ സാഹചര്യത്തിലായിരുന്നു എ.കെ ബാലന്റെ പ്രതികരണം. മൂന്നാം റൌണ്ടിലാണ് കേരളത്തിന്റെ നിശ്ചല ദൃശ്യം തഴഞ്ഞത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കേരളത്തെ ഒഴിവാക്കുന്നത്. ബംഗാളിനെയും മഹാരാഷ്ട്രയെയും നേരത്തെ ഒഴിവാക്കിയിരുന്നു.