LiveTV

Live

Kerala

പനമരം ചെറിയപാലം അപകടാവസ്ഥയില്‍; കൈവരികള്‍ ദ്രവിച്ച നിലയില്‍ 

വയനാട് പനമരം ചെറിയ പാലം അപകടാവസ്ഥയില്‍. 70 കൊല്ലം പഴക്കമുള്ള പാലത്തിന്‍റെ കൈവരികള്‍ ദ്രവിച്ച നിലയില്‍. ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങള്‍ പ്രദേശത്ത് ഗതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്.

പനമരം ചെറിയപാലം അപകടാവസ്ഥയില്‍; കൈവരികള്‍ ദ്രവിച്ച നിലയില്‍ 

വയനാട് പനമരം ചെറിയ പാലം അപകടാവസ്ഥയില്‍. 70 കൊല്ലം പഴക്കമുള്ള പാലത്തിന്‍റെ കൈവരികള്‍ ദ്രവിച്ച നിലയിലാണ്. ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകുന്ന വലിയ വാഹനങ്ങള്‍ പ്രദേശത്ത് ഗതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്.

പനമരം സുല്‍ത്താന്‍ ബത്തേരി റോഡില്‍ ചെറുപുഴക്ക് കുറുകെയുള്ള പാലം അപകടാവസ്ഥയിലാണെന്ന് സൂചിപ്പിക്കാനാണ് അധികൃതര്‍ ബോര്‍ഡ് സ്ഥാപിച്ചത്. ദിനേന 50ഓളം ബസ്സുകള്‍ സര്‍വ്വീസ് നടത്തുന്ന പാലത്തിലൂടെ നിരവധി ചരക്കു വാഹനങ്ങളും സ്കൂള്‍ ബസ്സുകളുമെല്ലാം കടന്നു പോകുന്നുണ്ട്. പാലത്തിന്‍റെ ആകെയുള്ള ഒരു തൂണിനും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സ്ലാബും കൈവരിയും ദ്രവിച്ച നിലയിലാണ്.

ഇടുങ്ങിയ പാലത്തിലൂടെ രാത്രിയും പകലും കടന്നു പോകുന്ന വലിയ വാഹനങ്ങള്‍ പ്രദേശത്ത് വലിയ ഗതാഗത കുരുക്കും സൃഷ്ടിക്കുന്നുണ്ട്. രാത്രി കാലങ്ങളില്‍ തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ചരക്കുമായെത്തുന്ന ലോറികള്‍ കടന്നു പോകുന്ന പാലത്തിനടുത്താണ് അധികൃതര്‍ മലയാളത്തില്‍ ബോര്‍ഡ് സ്ഥാപിച്ചത്.