LiveTV

Live

Kerala

‘യു.എ.പി.എ എന്തിന്? പിണറായി ചുമത്തിയാൽ പുരോഗമനപരം എന്നാണോ?’ ചെന്നിത്തല 

ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍, പിണറായി ചുമത്തിയാൽ പുരോഗമനപരം എന്നാണോ നയം? എന്താണ് യുവാക്കള്‍ ചെയ്ത തെറ്റ് എന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും ചെന്നിത്തല

‘യു.എ.പി.എ എന്തിന്? പിണറായി ചുമത്തിയാൽ പുരോഗമനപരം എന്നാണോ?’ ചെന്നിത്തല 

കോഴിക്കോട് പന്തിരങ്കാവ് കേസില്‍ യുവാക്കള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയത് എന്തിനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.എ.പി.എ ചുമത്തിയതിന് എന്ത് ന്യായമാണ് മുഖ്യമന്ത്രിക്കുള്ളത്? ചെന്നിത്തല ചുമത്തിയാൽ പിന്തിരിപ്പന്‍, പിണറായി ചുമത്തിയാൽ പുരോഗമനപരം എന്നാണോ നയം? എന്താണ് യുവാക്കള്‍ ചെയ്ത തെറ്റ് എന്ന് മുഖ്യമന്ത്രി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.

പുതിയ കുടിയേറ്റ നയം കൊണ്ടുവരും; ലോക കേരള സഭ നിയമമാക്കുമെന്ന് മുഖ്യമന്ത്രി 
Also Read

പുതിയ കുടിയേറ്റ നയം കൊണ്ടുവരും; ലോക കേരള സഭ നിയമമാക്കുമെന്ന് മുഖ്യമന്ത്രി 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം പാസാക്കാൻ കേരള നിയമസഭക്ക് അധികാരമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണറെ ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസോ യു.ഡി.എഫോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ അദ്ദേഹത്തിന്റെ നടപടികളോട് വിയോജിപ്പുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

പ്രതിപക്ഷത്തിനെതിരെ രാഹുലിന്റെ കത്ത് ആയുധമാക്കി സര്‍ക്കാര്‍; രാഹുലിന്റെ മാന്യതയെ പിണറായി ചൂഷണം ചെയ്യരുതെന്ന് ചെന്നിത്തല
Also Read

പ്രതിപക്ഷത്തിനെതിരെ രാഹുലിന്റെ കത്ത് ആയുധമാക്കി സര്‍ക്കാര്‍; രാഹുലിന്റെ മാന്യതയെ പിണറായി ചൂഷണം ചെയ്യരുതെന്ന് ചെന്നിത്തല

ലോക കേരള സഭ ബഹിഷ്ക്കരിക്കാനുള്ള തീരുമാനം എടുത്തത് ഡിസംബര്‍ 20നാണ്. രാഹുല്‍ കത്തയക്കുന്നത് 12നാണ്. എല്ലാ എം.പിമാർക്കും കത്തയച്ച കൂട്ടത്തിൽ രാഹുൽ ഗാന്ധിക്കും മുഖ്യമന്ത്രി കത്തയച്ചു. അതിന് രാഹുൽ ഗാന്ധി മറുപടി അയച്ചു. അത് രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി ശരിയല്ല. പ്രവാസി മലയാളികളുടെ സംഭാവനകളാണ് രാഹുൽ കത്തിൽ പറയുന്നത്. ലോക കേരള സഭയില്‍ വലിയ അഴിമതിയും ധൂര്‍ത്തും നടക്കുന്നു. ഇതുകൊണ്ട് സാധാരണക്കാരായ പ്രവാസികള്‍ക്ക് എന്ത് പ്രയോജനമാണെന്നും ചെന്നിത്തല ചോദിച്ചു.