LiveTV

Live

Kerala

പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്

രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു

പ്രതിപക്ഷം വിട്ടുനില്‍ക്കുമ്പോള്‍ ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുലിന്റെ കത്ത്

ലോക കേരള സഭയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധിയുടെ കത്ത്. രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചു. പ്രവാസികള്‍ക്കുള്ള ഏറ്റവും വലിയ വേദിയാണ് ലോകകേരള സഭയെന്ന് രാഹുല്‍ കത്തില്‍ പറയുന്നു. രാഹുലിന് മുഖ്യമന്ത്രി നന്ദി അറിയിച്ചു. പ്രതിപക്ഷം ലോക കേരള സഭയില്‍ നിന്ന് വിട്ടു നില്‍ക്കുമ്പോഴാണ് രാഹുലിന്റെ കത്ത്.

എന്നാല്‍ ലോകകേരള സഭ വിവാദത്തിലേക്ക് മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വലിച്ചിഴച്ചത് ദൌര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. വിഷയത്തിൽ കോൺഗ്രസിന് രണ്ടു നിലപാടില്ല. സംസ്ഥാന നിലപാടിന് ഒപ്പമാണ് ദേശീയ നേതൃത്വമെന്നും കെ.സി തൃശൂരില്‍ പറഞ്ഞു.

ലോക കേരള സഭയെ അഭിനന്ദിച്ചുള്ള രാഹുലിന്റെ കത്ത് മുഖ്യമന്ത്രി ആയുധമാക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രവാസി മലയാളികളുടെ സംഭാവനകളാണ് രാഹുൽ കത്തിൽ പറയുന്നത്. അത് ചൂഷണം ചെയ്യുന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.

അതേസമയം രണ്ടാമത് ലോക കേരള സഭക്ക് തിരുവനന്തപുരത്തു തുടക്കമായി. പരിപാടി ആംരഭ ശൂരത്തമല്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍‌ മുഖ്യമന്ത്രി പറഞ്ഞു. ചുരുങ്ങിയ കാലം കൊണ്ട് പ്രവാസികള്‍ക്കായി ‍ നിരവധി കാര്യങ്ങള്‍ ചെയ്തു. കേരളത്തിന്റെ പുനര്‍‌ നിര്‍മാണ പ്രക്രിയയില്‍ പ്രവാസികള്‍ക്ക് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും
Also Read

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ഇന്ന് തുടങ്ങും

പ്രവാസി മലയാളികളുടെ പൊതുവേദിയായ ലോക കേരള സഭയുടെ രണ്ടാം സമ്മേളനം നാളെയാണ് സമാപിക്കുന്നത്. ഇന്ത്യയടക്കം 47 രാജ്യങ്ങളിൽ നിന്നുളള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ലോക കേരള സഭ പരാജയമാണെന്നാരോപിച്ചാണ് യു.ഡി.എഫ് പരിപാടി ബഹിഷ്ക്കരിച്ചിരിക്കുന്നത്.