LiveTV

Live

Kerala

ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി ഗവർണറെ നേരില്‍ കണ്ട് അറിയിച്ചു

 ഗവര്‍ണര്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്

കണ്ണൂരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്ത ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസില്‍ സുരക്ഷ വീഴ്ചയുണ്ടായിട്ടില്ലെന്ന് പൊലീസ്. ഇക്കാര്യം സംസ്ഥാന പൊലീസ് മേധാവി ഗവർണറെ നേരില്‍ കണ്ട് അറിയിച്ചു.

കണ്ണൂരിൽ ദേശീയ ചരിത്ര കോൺഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തിൽ ഗവർണർക്ക് നേരെ പ്രതിഷേധം ഉണ്ടായതിന് പിന്നാലെ ചീഫ് സെക്രട്ടറിയെയും സംസ്ഥാന പൊലീസ് മേധാവിയെയും ഗവർണർ വിളിപ്പിച്ചിരുന്നു. സ്ഥലത്ത് ഇല്ലാത്തതിനാൽ ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് ഗവര്‍ണറെ സന്ദർശിക്കാനായില്ല ഇന്ന് ഉച്ചയോടെ സംസ്ഥാന പൊലീസ് മേധാവിയും ഇന്റലിജൻസ് എഡിജിപിയും ഒന്നിച്ചെത്തി ഗവർണറെ സന്ദർശിച്ചു. കണ്ണൂരിൽ നടന്ന സംഭവത്തിൽ പൊലീസ് ഇടപെടലിനെക്കുറിച്ച് ഗവർണറെ ബോധ്യപ്പെടുത്തി.

ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധം; രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി
Also Read

ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധം; രാജ്ഭവന്‍ റിപ്പോര്‍ട്ട് തേടി

പ്രതിനിധികളാണ് പ്രതിഷേധിച്ചതെന്നും ഇത് മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി അല്ലായിരുന്നുവെന്നും പ്രതിഷേധിച്ചവരെ അപ്പോൾ തന്ന നീക്കം ചെയ്തെന്നും ബെഹ്റ വിശദീകരിച്ചു. സംസ്ഥാന പൊലീസിനോ ഇന്റലിജൻസിനോ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഡി.ജി.പി അറിയിച്ചു. രേഖാമൂലമുള്ള റിപ്പോർട്ട് ഉടൻ രാജ്ഭവന് പൊലീസ് കൈമാറും.